കോട്ടയം കുമാരനല്ലൂരില്‍ ട്രെയിന്‍തട്ടി മരിച്ചത് പാലാ മുത്തോലി സ്വദേശിനിയായ സ്മിത. ക്ഷേത്രത്തില്‍ ദര്‍ശനത്തിന് എത്തിയ യുവതി പാളം കുറുകെ കടക്കുന്നതിനിടെയായിരുന്നു അപകടം. മുത്തോലി വെള്ളിയേപ്പള്ളി ചെമ്പകത്തിങ്കല്‍ സ്മിത അനില്‍ ആണ് മരിച്ചത്. അപകട സമയം ഒപ്പമുണ്ടായിരുന്ന അമ്മ ചന്ദ്രിക പാളം കടന്നശേഷം പിന്നാലെ പോയ സ്മിതയെ ട്രയിന്‍ ഇടിക്കുകയായിരുന്നു.
സംസ്‌കാരം ഞായര്‍ പകല്‍ 11ന് വീട്ടുവളപ്പില്‍ നടക്കും. നീണ്ടൂര്‍ പ്രാവട്ടം ചെറുമുട്ടത്ത്കളപ്പുരയില്‍ കുടുംബാംഗമാണ് സ്മിത. മക്കള്‍: അമൃത അതില്‍ ( നേഴ്‌സിംങ് വിദ്യാര്‍ഥി മാണ്ഡ്യ), ആദിത്യന്‍ അനില്‍ (എട്ടാം ക്ലാസ് വിദ്യാര്‍ഥി , പാലാ സെന്റ് തോമസ് എച്ച്എസ്എസ്). ഭര്‍ത്താവ് അനില്‍ ഗ്രാന്റ് ഹോട്ടല്‍ ഗ്രൂപ്പ് കമ്പനി ഡ്രൈവര്‍
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments