Latest News
Loading...

തലപ്പലം ബാങ്ക് ഭരണ സമതി പിരിച്ചുവിട്ടു.

 

 
 കോൺഗ്രസ്സ് ഭരിക്കുന്ന തലപ്പലം സർവ്വിസ്സ് സഹകരണ  ബാങ്ക് ഭരണ സമിതി പിരിച്ചു വിട്ട് കോട്ടയം ജോയിൻ രജിസ്ട്രാർ ഉത്തരവ്. ബാങ്കിൽ പ്രസിഡന്റും ബോർഡ് മെമ്പർമാരും ക്രമവിരുദ്ധമായി 6 കോടിയിലധികം രൂപ ലോൺ എടുക്കുകയും പരിധിക്കു പുറത്ത് വലിയ തുകകൾ ലോൺ നൽകുകയും ചെയ്യത് ബാങ്കിന്റെ ഫണ്ട് തിരിമറി നടത്തിയതിനെ തുടർന്നാണ് ഭരണ സമതി പിരിച്ച് വിട്ട് അഡ്മിനിസ്ട്രറ്ററെ ഭരണം ഏൽപ്പിച്ചത്.

ബാങ്ക് പ്രസിഡൻറ് പാട്നർഷിപ്പ് സ്ഥാപനത്തിന്റെ വസ്തു ഈട് വെച്ച് സ്വന്തം പേരിലും മറ്റ് ബിനാമികളുടെ പേരിലും 3 കോടി 60 ലക്ഷം രൂപ ലോൺ എടുത്തിട്ട് ഉണ്ട്.
 



ഒരാൾക്ക് ബൈലോ പ്രകാരം 25 ലക്ഷം രൂപ മാത്രം ലോൺ എടുക്കാൻ അധികാരം ഉണ്ടായിരിക്കേ പ്രസിഡന്റ് ഭാര്യയുടെ പേരിൽ 60 ലക്ഷം രൂപാ വായ്പ എടുത്തിട്ട് ഉണ്ട്. ഈ ക്രമക്കേടുകൾ സഹകര വകുപ്പ് 65 വകുപ്പു പ്രകാരം നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയതിനെ തുടർന്നാണ് ഭരണ സമിതി പിരിച്ച് വിട്ടത്.

പിരിച്ച് വിട്ടതിനെ തുടർന്ന് നിലവിൽ ഉള്ള ഭരണ സമിതി അംഗങ്ങൾ ഏതെങ്കിലും സഹകരണ സ്ഥാപനങ്ങളിലേയ്ക്ക് മൽസരിക്കുന്നതിന് 11 വർഷത്തേയ്ക്ക് അയോഗ്യരായി.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




   




Post a Comment

0 Comments