Latest News
Loading...

പാലാ രൂപത യുവജന പ്രസ്ഥാനത്തിന്റെ വാർഷിക സെനറ്റ്




എസ് എം വൈ എം - കെ സി വൈ എം പാലാ രൂപത സമിതിയുടെ വാർഷിക സെനറ്റ് നവംബർ 25, 26 തീയതികളിൽ അൽഫോൻസിയൻ പാസ്റ്ററൽ ഇൻസ്റ്റിറ്റ്യൂട്ടിൽ വച്ച് നടത്തപ്പെട്ടു. ഐ സി വൈ എം മുൻ പ്രസിഡന്റും കെ സി വൈ എം സംസ്ഥാന പ്രസിഡന്റും സീറോ മലബാർ ഗ്ലോബൽ ഘടകം മുൻ പ്രസിഡന്റുമായ  ശ്രീ. സിജോ അമ്പാട്ട് യുവജനങ്ങൾക്കായി പ്രസ്ഥാനം എന്തിന് എന്നുള്ള ക്ലാസ് നയിച്ചു. 




17 ഫൊറോനകളിൽ നിന്നുമായി നൂറോളം യുവജനങ്ങൾ പങ്കെടുത്തു. വികാരി ജനറാൾ വെരി. റവ. ഫാ. സെബാസറ്റ്യൻ വേത്താനത്ത് സമ്മേളനം ഉദ്ഘാടനം ചെയ്യുകയും യുവജനങ്ങളുമായി സംവാദിക്കുകയും ചെയ്തു. രൂപത പ്രസിഡന്റ് ശ്രീ.തോമസ് ബാബു അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ  ഫാ. മാണി കൊഴുപ്പൻകുറ്റി, സി. നവീന സി എം സി, ജനറൽ സെക്രട്ടറി ശ്രീ. ടോണി കവിയിൽ, വൈസ് പ്രസിഡന്റ് സെഞ്ചു ജേക്കബ്, ഡെപ്യൂട്ടി പ്രസിഡന്റ് ഡോൺ ജോസഫ്, സെക്രട്ടറി ആൽഫി ഫ്രാൻസിസ്, ജോയിന്റ് സെക്രട്ടറി മെർലിൻ സാബു, കെ സി വൈ എം സ്റ്റേറ്റ് സിൻഡിക്കേറ്റ് റിയ തെരേസ് ജോർജ്, ജിയോ റോയി, ട്രഷറർ എബി നൈജിൽ , മറ്റു രൂപതാ  ഭാരവാഹികൾ പങ്കെടുക്കുകയും 2024 വർഷത്തേക്ക് ഉള്ള പ്രവർത്തനങ്ങളുടെ മാർഗരേഖ നൽകുകയും ചെയ്തു.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




   




Post a Comment

0 Comments