Latest News
Loading...

സ്കൂൾ വിദ്യാർത്ഥികൾക്ക് കരുതലിന്റെ കരസ്പർശവുമായി അരുവിത്തുറ സെന്റ് ജോർജ്ജസ്സ് കോളേജിന്റെ കെയർ സ്ക്കൂൾ പ്രോജക്ട് .




സ്കൂൾ വിദ്യാർത്ഥികൾക്ക് കരുതലിന്റെ കരസ്പർശവുമുയി എത്തുകയാണ് അരുവിത്തുറ സെന്റ് ജോർജസ്സ് കോളേജ് ഇംഗ്ലീഷ് ഡിപ്പാർട്ട്മെന്റ്.  സമീപത്തെ സ്കൂളുകളിലെ വിദ്യാർത്ഥികൾക്ക് ഇംഗ്ലീഷ് ഭാഷയിൽ പ്രാവീണ്യം നൽക്കുന്നതിനായി നിരന്തര പരിശീലന പരിപാടിയായ കെയർ സ്കൂൾ പ്രോജക്ടിന്റെ മൂന്നാം സീസണ് തുടക്കമായി. പദ്ധതിയുടെ ഉദ്ഘാടനം പാലാ സെന്റ് തോമസ് കോളേജ് ഓഫ് ടീച്ചേഴ്സ് എജ്യുക്കേഷൻ അസിസ്റ്റന്റ് ഫ്രൊഫസർ ഡോ അലക്സ്‌ ജോർജ് നിർവഹിച്ചു.



. കോളേജ് പ്രിൻസിപ്പാൾ പ്രൊഫ: ഡോ സിബി ജോസഫ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കോളേജ് ബർസാർ ഫാ ബിജു കുന്നക്കാട്ട്, വൈസ് പ്രിൻസിപ്പാൾ ഡോ ജിലു ആനി ജോൺ അരുവിത്തുറ സെന്റ് മേരീസ് LP സ്കൂൾ ഹെഡ് മാസ്റ്റർ ബിജുമോൻ മാത്യു വെയിലു കാണാംപാറ, സെന്റ് ജോർജ്ജ് എൽപി സ്കൂൾ ഹെഡ് മാസ്റ്റർ വിൻസെന്റ് മാത്യു മലയിഞ്ചിപ്പാറ സെന്റ് ജോസഫ് യു പി സ്കൂൾ ഹെഡ്മിസ്ട്രസ്സ് റവ.സി.ലിൻസി മേരി പ്രോഗ്രാം കോഡിനേറ്റർ ഡോ സിനി ജേക്കബ് വിദ്യാർത്ഥി പ്രതിനിധി എൽസാ വിൻസെന്റ് തുടങ്ങിയവർ സംസാരിച്ചു. 

ഇംഗീഷ് ഭാഷയിൽ നന്നായി സംസാരിക്കുന്നതിനും എഴുതുന്നതിനും വിദ്യാർത്ഥികളെ പ്രാപ്തരാക്കുന്നതിനൊപ്പം വിവിധ മൽത്സരപരീക്ഷകളെ അഭിമുഖികരിക്കുന്നതിനും പദ്ധതിയിലൂടി അവരെ സജ്ജരാക്കും. ഇംഗ്ലീഷ് വിഭാഗത്തിന്റെ അദ്ധ്യാപകർക്കൊപ്പം വിദ്യാർത്ഥികളും അവരുടെ പഠ്യപ്രവർത്തനങ്ങളുടെ ഭാഗമായി ഈ പരിശീലന പരിപാടിയിൽ പങ്കാളികളാലും ഓൺ ലൈൻ ക്ലാസ്സുകളിലൂടെയാവും പരിശീലനപരിപാടി സംഘടിപ്പിക്കുന്നത്.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




   




Post a Comment

0 Comments