Latest News
Loading...

യുവാവിനായി തിരച്ചിൽ പുനരാരംഭിച്ചു.



Update: 9.50am.. മൃതദേഹം കണ്ടെത്തി


കിടങ്ങൂരിൽ മീനച്ചിലാറ്റിൽ കാണാതായ യുവാവിനായി തിരച്ചിൽ പുനരാരംഭിച്ചു. പാമ്പാടി സ്വദേശി ജെസ്വിനെയാണ് കാണാതായത്. കിടങ്ങൂർ ചെക്ക് ഡാമിൽ കുളിക്കുന്നതിനിടെ ഇന്നലെ വൈകിട്ടാണ് സംഭവം. ചെക്ക് ഡാമിന് കുറകെ നീന്തുന്നതിനിടെ ഒഴുകി പോവുകയായിരുന്നു. ഒപ്പം ഉണ്ടായിരുന്ന സുഹൃത്ത് രക്ഷിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. 


കിടങ്ങൂർ പോലീസും പാലായിൽ നിന്നും ഫയർഫോഴ്സും ഈരാറ്റുപേട്ടയിൽ നിന്നും ടീം എമർജൻസിയും സ്ഥലത്തെത്തി രാത്രി 7 മണി വരെ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. ഇരുട്ടും ശക്തമായ ഒഴുക്കും തെരച്ചിലിന് തടസ്സമായി .  



രാവിലെ ആറുമണിയോടെ തന്നെ തെരച്ചിൽ പുനരാരംഭിച്ചു. ഫയർഫോഴ്സിനൊപ്പം ഈരാറ്റുപേട്ടയിൽ നിന്നും ടീം എമർജൻസി , നന്മക്കൂട്ടം പ്രവർത്തകരും തിരച്ചിലിനായി എത്തിയിട്ടുണ്ട്. മോൻസ് ജോസഫ് എംഎൽഎ , കിടങ്ങൂർ പഞ്ചായത്ത് പ്രസിഡണ്ട് തോമസ് മാളിയേക്കൽ എന്നിവരും സ്ഥലത്തെത്തിയിരുന്നു. 


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




   




Post a Comment

0 Comments