കിടങ്ങൂരില്‍ മീനച്ചിലാറ്റില്‍ കുളിക്കുന്നതിനിടെ കാണാതായ യുവാവിനെ വേണ്ടി നടത്തിയ തെരച്ചില്‍ രാത്രി 7 മണിയോടെ അവസാനിപ്പിച്ചു. പാമ്പാടി വെള്ളൂര്‍ മുതിരക്കുന്നേല്‍ ജസ്വിന്‍ റോയി എന്ന 21 കാരനെയാണ് കാണാതായത്. വൈകീട്ട് 5 മണിയോടെ കിടങ്ങൂര്‍ ചെക്ക് ഡാമില്‍ കുളിക്കുന്നതിനിടെയാണ് സംഭവം. ചെക്ക് ഡാമിന് കുറകെ നീന്തുന്നതിനിടയില്‍ ജസ്വിന്‍ ഒഴുകി പോവുകയായിരുന്നു. ഒപ്പം ഉണ്ടായിരുന്ന സുഹൃത്ത് രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല.
കിടങ്ങൂര്‍ പോലീസും പാലായില്‍ നിന്നും ഫയര്‍ഫോഴ്‌സും ഈരാറ്റുപേട്ടയില്‍ നിന്നുള്ള ടീം എമര്‍ജന്‍സി പ്രവര്‍ത്തകരും
സ്ഥലത്തെത്തി ഏറെ നേരത്തെ തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഫയര്‍ഫോഴ്‌സിന്റെ സ്‌കൂബ ടീമും എത്തിയിരുന്നു. അടിയൊഴുക്കും ഇരുട്ടും മൂലം തെരിച്ചില്‍ അവസാനിപ്പിച്ചു. തെരച്ചില്‍ നാളെയും തുടരും.
സ്ഥലത്തെത്തി ഏറെ നേരത്തെ തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഫയര്‍ഫോഴ്‌സിന്റെ സ്‌കൂബ ടീമും എത്തിയിരുന്നു. അടിയൊഴുക്കും ഇരുട്ടും മൂലം തെരിച്ചില്‍ അവസാനിപ്പിച്ചു. തെരച്ചില്‍ നാളെയും തുടരും.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments