Latest News
Loading...

സ്കൂൾ ഗ്രാമത്തിൽ ഇറങ്ങി നല്ലപാഠ ത്തിന്റെ നാട്ടുകുട്ടം ശ്രദ്ധയമായി

 

 സ്കൂൾ ഗ്രാമത്തിൽ ഇറങ്ങി നാട്ടുകുട്ടം ശ്രദ്ധയമായി. ലഹരി ഉപേക്ഷിക്കു ജീവിതം സുന്ദരമാക്കു എന്ന സന്ദേശവുമായി ചെമ്മലമറ്റം ലിറ്റിൽ ഫ്ളവർ ഹൈസ്കൂളിലെ നല്ല പാഠത്തിന്റെ നേതൃത്വത്തിൽ -ഗ്രാമങ്ങളിൽ സംഘടിപ്പിക്കുന്ന നാട്ടുകുട്ടം ശ്രദ്ധേയമാകുന്നു. തിടനാട് പഞ്ചായത്തിലെ ആറാം വാർഡിൽ നടത്തിയ നാട്ടുകുട്ടത്തിൽ വലിയ ജനപങ്കാളിത്തം ഉണ്ടായി 



ജനപ്രതിനിധികൾ മാതാപിതാക്കൾ വിദ്യാർത്ഥികൾ വിവിധ അയൽ കുട്ടങ്ങൾ -സംഘടന പ്രതിനിധികൾ തുടങ്ങി എല്ലാ മേഖലകളിലും ഉള്ളവർ നാട്ടുകുട്ടത്തിൽ പങ്കാളികൾ ആയി ലഹരി എന്ന മഹാ വിപത്തിന് എതിരേ ഒരു ഗ്രാമം ഒരുമയോടെ -കൈകോർത്തത് നാട്ടുകുട്ടത്തിന്റെ വിജയമായി പാലാ സെൻ തോമസ് ടെയിനിംഗ് കോളേജ് അസോസിയേറ്റ് പ്രഫസർ  അലക്സ് ജോർജ് കാവുകാട്ട് ക്ലാസ്സ് നയിച്ചു ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്  ശ്രീകല ആർ ഉദ്ഘാടനം ചെയ്തു ബ്ലോക്ക് മെബർ മിനി സാവിയോ - വാർഡ് മെബർമാരായ രമേശ് ഇലവുങ്കൽ ലിസി തോമസ് അഴകത്ത് ഹെഡ് മാസ്റ്റർ സാബു മാത്യു, പിടിഎ പ്രസിഡന്റ് ജിജി വെട്ടത്തേൽ തുടങ്ങിയവർ പ്രസംഗിച്ചു . 

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




   




Post a Comment

0 Comments