Latest News
Loading...

സൗജന്യമായി പെട്രോള്‍ വേണം. കിട്ടാത്തതിന് വടിവാള്‍ ആക്രമണം



സൗജന്യമായി പെട്രോള്‍ വേണം. കിട്ടാത്തതിന് വടിവാള്‍ ആക്രമണം. കോട്ടയം ഏറ്റുമാനൂർ കിസ്മത്തുപടിക്ക്  സമീപം പ്രവർത്തിക്കുന്ന പൊൻമാങ്കൽ പെട്രോൾ പമ്പിലെ ജീവനക്കാരന് നേരെയാണ് ഞായറാഴ്ച പുലർച്ചെ രണ്ടുമണിയോടെ ഗുണ്ടാ  സംഘത്തിന്റെ ആക്രമണം.  പരിക്കേറ്റ യുവാവിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.




ബൈക്കിൽ അടിക്കാൻ  പെട്രോൾ സൗജന്യമായി നൽകാത്തതിൽ പ്രകോപിതനായ യുവാവു മടങ്ങിയതിനു പിന്നാലെയാണ് കൂട്ട് പ്രതികളുമായി ഇയാൾക്കൊപ്പം എത്തിയ സംഘവും ചേർന്നു  ആക്രമം നടത്തിയത്.  പമ്പിലെ ജീവനക്കാരൻ കിടങ്ങൂർ സ്വദേശി സന്ദീപിന് നേരെയാണ് ഗുണ്ടാ മാഫിയ സംഘം ആക്രമണം നടത്തിയത്.    താൻ പമ്പ് ജീവനക്കാരൻ മാത്രമാണെന്നും സൗജന്യമായി പെട്രോൾ നൽകാൻ ആവില്ലെന്നും സന്ദീപ് അറിയിച്ചതാണ് പ്രകോപനത്തിന് കാരണമായത്.ഇതിൽ പ്രകോപിതനായ യുവാവ് സന്ദീപിന്റെ മുഖത്ത് അടിച്ചു.  രാത്രി ഒരു മണിയോടുകൂടി സന്ദീപിനെ ആക്രമിച്ച യുവാവും ഒപ്പം അഞ്ചു യുവാക്കളും തിരികെ  എത്തി കമ്പിവടിയും വടിവാളും അടക്കമുള്ള മാരകായുധങ്ങൾ ഉപയോഗിച്ച് സന്ദീപിനെ ആക്രമിക്കുകയായിരുന്നു.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




   




Post a Comment

0 Comments