വിദ്യാഭ്യാസ മേഖലയിൽ കേരളത്തിലെ ഇടതു പക്ഷ സർക്കാരിന്റെ ഇടപെടൽ മാതൃകാ പരമെന്ന് ജോസ് കെ മാണി എം. പി. പൂവരണി ഗവ. യു. പി. സ്കൂളിൽ എസ്. എസ്. കെ യുടെ സ്റ്റാർസ് പ്രൊജക്റ്റ് ൽ പണിപൂർത്തീകരിച്ച മാതൃകാ പ്രീ പ്രൈമറി സ്കൂൾ -വർണക്കൂടാരം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മാണി സി കാപ്പൻ എം എൽ എ യോഗത്തിൽ അധ്യക്ഷത വഹിച്ചു. ളാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റാണി ജോസ് മുഖ്യ പ്രഭാഷണം നടത്തി.
ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ, എ. ഇ. ഒ ശ്രീകല കെ ബി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലിൻസി മാർട്ടിൻ, ബ്ലോക്ക് മെമ്പർമാരായ ഷിബു പൂവേലി, ജോസ് ചെമ്പകശ്ശേരി, പഞ്ചായത്ത് മെമ്പർമാരായ പുന്നൂസ് പോൾ, ബിജു ടി ബി, ലിസമ്മ ഷാജൻ, ബിജു ജേക്കബ്, ബിന്ദു ശശികുമാർ, ഷേർലി ബേബി എസ് എസ് കെ ജില്ലാ ഓഫീസർ ഡോ. അനിത എസ്, പെണ്ണമ്മ ജോസഫ് നവീൻകുമാർ, സിബി ജോസഫ്, രാജ്‌കുമാർ കെ, അമ്മിണി ശേഖരൻ എന്നിവർ പ്രസംഗിച്ചു. മീനച്ചിൽ പഞ്ചായത്ത് പ്രസിഡന്റ് സാജോ പൂവത്താനി സ്വാഗതവും ഹെഡ്മാസ്റ്റർ ഷിബുമോൻ ജോർജ് നന്ദിയും പറഞ്ഞു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments