Latest News
Loading...

പള്ളികുന്നേൽ ഭഗവതി ക്ഷേത്രത്തിലെ അശ്വതി ഭരണി കാർത്തിക മഹോത്സവം നാളെ മുതൽ



പൂഞ്ഞാർ തെക്കക്കര NSS കരയോഗം വക പൂഞ്ഞാർ തെക്കേക്കര പള്ളികുന്നേൽ ഭഗവതി ക്ഷേത്രത്തിലെ അശ്വതി ഭരണി കാർത്തിക മഹോത്സവം നാളെ മുതൽ ആരംഭിക്കും. നവംബർ 25 രാവിലെ 7 മണിക്ക് അഷ്ടദ്രവ്യ മഹാഗണപതി ഹോമം. 9 മണി മുതൽ ഇരട്ട പൊങ്കാല. വൈകിട്ട് 5.30 ന് കാഴ്ച ശ്രീ ബലി . വൈകിട്ട് 7 മണിക്ക് ശ്രീ കൃഷ്ണ ഭജൻസ് കോട്ടയം അവതരിപ്പിക്കുന്ന ഭജന. 10 മണിക്ക് കളം പാട്ട്. 




.നവംബർ 26 രാവിലെ 5.30 ന് മഹാഗണപതി ഹോമം. രാവിലെ 8 മണിക്ക് കുംഭകുട ഘോഷയാത്ര  പനച്ചികപ്പാറ മധുര മീനാക്ഷി ക്ഷേത്രത്തിൽ നിന്നും ആരംഭിക്കുന്നു . ഉച്ചക്ക് 12 ന് കുംഭകുട അഭിഷേകം. വൈകിട്ട് 6 മണിക്ക് ദേശവിളക്ക്. പൂഞ്ഞാർ ടൗണിൽ പറയ്ക്ക് എഴുന്നള്ളിപ്പ്. 

പേരൂർ സുരേഷ് & ടീം അവതരിപ്പിക്കുന്ന സ്പെഷ്യൽ പാണ്ടിമേളം. 
8 മണിക്ക് ക്ഷേത്രനടയിൽ പറ വെയ്പ് . നവംബർ 27 വൈകിട്ട് 5 മണിക്ക് മങ്കുഴി ക്ഷേത്രത്തിലേക്ക് പറയ്ക്ക് എഴുന്നളളിപ്പ്, 8.30 ന് കാർത്തിക പൂജ, കാർത്തിക വിളക്ക്, ചുറ്റുവിളക്ക്. 

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




   




Post a Comment

0 Comments