Latest News
Loading...

പന്തൽ കെട്ടുന്നത് സ്പോർട്ട്സ് പ്രേമികളുടെ നെഞ്ചത്ത് കത്തി ഇറക്കുന്നതിന് തുല്യംസിന്തറ്റിക് ട്രാക്ക് സ്റ്റേഡിയത്തിൽ പന്തൽ കെട്ടുന്നത് പാലായിലെയും കേരളത്തിലെയും സ്പോർട്സ്   പ്രേമികളുടെ നെഞ്ചത്ത് കത്തിയിറക്കുന്നതിന് തുല്യം  ആണെന്ന്  മുൻ ആഭ്യന്തരമന്ത്രിയും കെപിസിസി അച്ചടക്കസമിതി അധ്യക്ഷനുമായ തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ.  പിണറായി വിജയൻ ഇപ്പോൾ നടത്തുന്നത് നവ കേരള യാത്രയല്ല കേരള നശീകരണ യാത്രയാണെന്നും അദ്ദേഹം പരിഹസിച്ചു.  നവ കേരള സദസ്സിനുവേണ്ടി പാലാ നഗരസഭയുടെ ഉടമസ്ഥതയിലുള്ള സിന്തറ്റിക് ട്രാക്ക് സ്റ്റേഡിയം വിട്ടുകൊടുക്കുന്നതിനെതിരെ യുഡിഎഫ് നടത്തിയ പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.  ഉമ്മൻചാണ്ടി സർക്കാർ 20 കോടിയിൽ അധികം രൂപ മുടക്കി പുനരുജ്ജീവിപ്പിച്ച സ്റ്റേഡിയമാണ്  പിണറായി വിജയന്റെ സർക്കാർ നവകേരള മാമാങ്കം നടത്തി നശിപ്പിക്കുന്നത് എന്ന് അദ്ദേഹം ആരോപിച്ചു.    കേരളമെങ്ങും ഓടിനടന്ന് കുട്ടികൾ കളിക്കുന്നത് പോലെ  മന്ത്രി സഭ കൂടി കളിക്കുകയാണ് പിണറായിയും, സഹ മന്ത്രിമാരും എന്നും അദ്ദേഹം തന്റെ പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി.
.ടോമി കല്ലാനി, സജി മഞ്ഞക്കടമ്പിൽ,  തോമസ് കല്ലാടൻ, ജോർജ് പുളിങ്കാട്,മോളി പീറ്റർ, തമ്പി ചന്ദ്രൻ ,പ്രൊഫ.സതീശ് ചൊള്ളാനി,ആർ.സജീവ്,സി.ടി രാജൻ, ആർ പ്രേംജി, തോമസ് ഉഴുന്നാലിൽ, വിജയകുമാർ,പ്രസാദ് ഉരുളികുന്നം, ശ്രീകുമാർ , രാജൻ കൊല്ലം പറമ്പിൽ, പ്രേംജിത്ത് ഏർത്തയിൽ, മാത്തച്ചൻ പുതിയിടത്തുചാലിൽ, അനസ് മുഹമ്മദ്, നിർമ്മല മോഹൻ, പ്രിൻസ് വി സി , ഷോജി ഗോപി ,ബിനോയി ചൂരനോലി,സന്തോഷ് മണർകാട്ട്, തോമസ് ആർ വി ജോസ് , പയസ് മാണി, ജോഷി വട്ടക്കുന്നേൽ .ഷീല ബാബൂ, രാജു കൊക്കോപ്പുഴ,രാജു കോനാട്ട് ,ജയിംസ് ജീരകത്ത്, സാബു അബ്രഹാം, റോബി ഊടുപുഴ, ആൽബിൻ ഇടമനശ്ശേരി, ആനി ബിജോയി,, ലിസികുട്ടി മാത്യു,ബിജോയി എബ്രാഹം, ജോബി കുറ്റിക്കാട്ട്, റെജി തലക്കുളം.ജിനിൽ തേക്കിലക്കാട്ട്,ഷിജി ഇലവും മൂട്ടിൽ ,ഷാജി വലിയപറമ്പിൽജോസ് വടക്കേക്കര,രാഹുൽ പി എൻ ആർ 'ജോസ് എടേട്ട്,  സിജി ടോണി ,ലാലി മൈക്കിൾ ,ബിബിൻ രാജ്, 
പയസ് തോമസ്, വക്കച്ചൻ മേനാം പറമ്പിൽ .അനിൽ മാധവപ്പള്ളി ,കിരൺ അരീക്കൽ,ജോഷി നെല്ലിക്കുന്നേൽ, കെ സി കുഞ്ഞുമോൻ,ജോസ് കാഞ്ഞമല , ജോസഫ് ഗണപതി പ്ലാക്കൽ,ബാബു മുകാല, സിബി നെല്ലൻകുഴി ബൈജു മുത്തോലി,      മോഹൻകുമാർ ,സണ്ണി മുണ്ടനാട്ട്, ഗോകുൽ ജഗന്നിവാസ് ,അർജുൻ സാബു,ബെന്നി കച്ചിറമറ്റം, ഗോപൻ വിളക്കുമാടം,ജയചന്ദ്രൻ കീപ്പാറ, ദേവസ്യ കെ ജെ, തോമാച്ചൻ പുളിന്താനം, ജോയി മഠം,   ടോണി ചക്കാല, അലോഷി റോയി, തുടങ്ങിയവർ പ്രസംഗിച്ചു.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
   
Post a Comment

0 Comments