പാലാ: നവ കേരള സദസ് എന്ന പേരിൽ സംസ്ഥാന സർക്കാർ നടത്തുന്ന ധൂർത്ത് പാലാ മുൻസിപ്പൽ സ്റ്റേഡിയത്തിൽ നടത്തുവാനുള്ള തീരുമാനം പിൻവലിക്കണമെന്ന് യുഡിഎഫ് കോട്ടയം ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിൽ ആവശ്യപ്പെട്ടു.
കായിക ആവശ്യങ്ങൾക്ക് മാത്രമെ മുൻസിപ്പൽ സ്റ്റേഡിയം ഉപയോഗിക്കാവു എന്ന മുനിസിപ്പാലിറ്റി തീരുമാനം കാറ്റിൽ പറത്തിക്കൊണ്ട് മുനിസിപ്പൽ സ്റ്റേഡിയം തകർക്കുവാനുള്ള നീക്കം, ഇത് പാലായോടുള്ള, കായിക താരങ്ങളോടുള്ള വെല്ലുവിളി ആണെന്നും സജി പറഞ്ഞു.
ഐക്യ ജനാധിപത്യ മുന്നണി ഗവൺമെൻറ് കാലഘട്ടത്തിൽ ബഹുമാന്യനായ കെഎം മാണി സാർ പാലായ്ക്ക് സംഭാവന ചെയ്ത സ്റ്റേഡിയം ഇല്ലാതാക്കാൻ കൂട്ടുനിൽക്കുന്നവരോട് കെ.എം മാണിയുടെ ആത്മാവ് പൊറുക്കില്ലന്നും സജി പറഞ്ഞു.
വിലക്കയറ്റം കൊണ്ടും കാർഷിക വിളകളുടെ വില തകർച്ചയിൽ പൊറുതി മുട്ടി അത്മഹത്യ ചെയ്യുന്ന സാധരണ കർഷകർക്ക് ജനസദസുകൊണ്ട് യാതൊരു പ്രയോജനം ലഭിക്കില്ലന്നും സ്കൂളുകളിൽ ഉച്ചകഞ്ഞിയും, ക്ഷേമ പെൻഷൻ വിതരണവും, KSRTC ജിവനക്കാരുടെ ശമ്പളം പോലും കൊടുക്കാത്ത എൽഡിഎഫ് സർക്കാർ ജനങ്ങളെ പറ്റിക്കാൻ നടത്തുന്ന നാടകമാണ് നവ കേരള സദസ്സ് എന്നും സജി കുറ്റപ്പെടുത്തി.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments