പാലാ: ഭരണങ്ങാനത്ത് ഒഴുക്കിൽപ്പെട്ട് കാണാതായ ഹെലൻ അലക്സിനെ കണ്ടെത്തുന്നതിനായി നേവിയുടെ സഹായം തേടിയതായി മാണി സി കാപ്പൻ എം എൽ എ അറിയിച്ചു. ഇന്നലെയും ഇന്നും തിരച്ചിൽ നടത്തിയിട്ടും കണ്ടെത്താൻ സാധിക്കാത്തതിനാലാണ് നേവിയുടെ സഹായം തേടുന്നത്. ഇതിനായി കെനിയയിലുള്ള കേന്ദ്ര മന്ത്രി വി മുരളീധരൻ്റെ സഹായം തേടിയതായി മാണി സി കാപ്പൻ പറഞ്ഞു. .
ഈ വിഷയത്തിൽ മുഖ്യമന്ത്രിയെയും ചീഫ് സെക്രട്ടറിയെയും ബന്ധപ്പെട്ടെങ്കിലും കിട്ടിയില്ല. ഇതേത്തുടർന്നാണ് വി മുരളീധരനെ ബന്ധപ്പെട്ടത്. തുടർന്നു ആവശ്യമുന്നയിച്ച് നേവിയുടെ സഹായം തേടാൻ ജില്ലാ കളക്ടർക്കു മാണി സി കാപ്പൻ നിർദ്ദേശം നൽകി. ബി ജെ പി സംസ്ഥാന പ്രസിഡൻ്റ് കെ സുരേന്ദ്രൻ, ജില്ലാ പ്രസിഡൻ്റ് ലിജിൻലാൽ തുടങ്ങിയവരും ഇക്കാര്യത്തിൽ ബന്ധപ്പെട്ടിരുന്നു
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments