Latest News
Loading...

തോട്ടിൽ കാണാതായ വിദ്യാർത്ഥിനിക്കായി തിരച്ചിൽ തുടരുന്നു


.ഭരണങ്ങാനത്തിന് സമീപം തോട്ടിൽ ഒഴുക്കിൽപ്പെട്ട് കാണാതായ വിദ്യാർത്ഥിനിക്കായുള്ള തിരച്ചിൽ രാത്രി വൈകിയും തുടരുന്നു. ഭരണങ്ങാനം സേക്രട്ട് ഹാർട്ട് ഗേൾസ് ഹൈസ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയായ ഹെലൻ അലക്സിനെയാണ് കാണാതായത്. വൈകിട്ട് 4 മണിയോടെ ആരംഭിച്ച തെരച്ചിൽ തുടരുകയാണ്.



ഫയർഫോഴ്സ് സംഘത്തിന് ഒപ്പം ഈരാറ്റുപേട്ടയിൽ നിന്നുള്ള സന്നദ്ധ പ്രവർത്തകരും പങ്കാളികളായി. ഇരുട്ടായതോടെ ജനറേറ്ററും ലൈറ്റ് സംവിധാനങ്ങളും എത്തിച്ചാണ് തിരച്ചിൽ തുടരുന്നത്.  RDO രാജേന്ദ്ര ബാബു,  തഹസിൽദാർ K M ജോസുകുട്ടി , ഭരണങ്ങാനം വില്ലേജ് ഓഫീസർ  സജി മാത്യു എന്നിവരും സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.

   തോടിന് കുറുകെ  വലകെട്ടിയ ശേഷം തെരച്ചിൽ താൽക്കാലികമായി അവസാനിപ്പിക്കാനും നാളെ രാവിലെ പുനരാരംഭിക്കാനും ആണ് തീരുമാനം.



.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




   




Post a Comment

0 Comments