പാലായിൽ മുപ്പത്തിനാലാമത് കോട്ടയം റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ മികച്ച നേട്ടം ഇക്കുറിയും മുസ്‌ലിം ഗേൾസ് സ്കൂൾ കരസ്ഥമാക്കി. ജനറൽ വിഭാഗത്തിൽ 191 പോയിന്റ് നേടിപതിവു പോലെ ജില്ലയിലെ ബെസ്റ്റ് സ്കൂൾ പട്ടികയിൽ സ്കൂൾ ഇടം പിടിച്ചു. ഓവറോ ൾമൂന്നാം സ്ഥാനമാണ് സ്കൂളിന്ലഭിച്ചത്. തുടർച്ചയായ 15ാം തവണയും എച്ച്. എസ് വിഭാഗം അറബി സാഹിത്യോത്സവത്തിൽ 55 പോയിന്റോടെ ഓവറോൾ ഒന്നാം സ്ഥാനം സ്കൂൾ നേടി. യു.പി അറബിക്കിൽ 35 പോയിന്റോടെ മൂന്നാം സ്ഥാനവും ലഭിച്ചു. വിജയികളെയും അധ്യാപകരെയും എസ്.എം.സി, പി.ടി.എ കമ്മിറ്റികൾ അഭിനന്ദിച്ചു.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments