Latest News
Loading...

സൗജന്യ മെഗാ നേത്രപരിശോധന ക്യാമ്പ് നടത്തി.



 ലയൺസ് ക്ലബ് ഓഫ് ഭരണങ്ങാനത്തിന്റെ നേതൃത്വത്തിൽ ന്യൂവിഷൻ ഹോസ്പിറ്റൽ ഗ്രൂപ്പുമായി സഹകരിച്ച്‌ ഭരണങ്ങാനം ഫോറോനാ ചർച്ച് പാരിഷ്ഹാളിൽ വച്ച് മെഗാ നേത്രപരിശോധന ക്യാമ്പ് നടത്തി.

ലയൺസ് ഇന്റർനാഷണലിന്റെ പ്രധാന പ്രൊജക്ടുകളിൽ ഒന്നായ നേത്ര പരിശോധന ക്യാമ്പിന്റെ ഉത്ഘാടനം ഭരണങ്ങാനം ലയൺസ് ക്ലബ്‌ പ്രസിഡന്റ് ലയൺ സുരേഷ് ബാബു കെ പി എൻ ന്റെ അധ്യക്ഷതയിൽ പൂഞ്ഞാർ എം എൽ എ അഡ്വ: സെബാസ്റ്റ്യൻ കുളത്തിങ്കൽ നിർവഹിച്ചു.




ചടങ്ങിൽ ലയൺസ് 318B മുൻ ഗവർണർ MJF ലയൺ മാഗി ജോസ് മുഖ്യപ്രഭക്ഷണവും, ഭരണങ്ങാനം ഫോറോനാ ചർച്ച് വികാരി റവറന്റ് ഫാദർ സഖറിയാസ് അട്ടപ്പാട്ട് അനുഗ്രഹ പ്രഭാക്ഷണവും, ലയൺസ് 318B ചീഫ് പ്രൊജക്റ്റ്‌ കോ ഓർഡിനേറ്റർ സിബി മാത്യു പ്ലാത്തോട്ടം ആശംസകൾ അർപ്പിക്കുകയും ചെയ്തു.

പ്രോഗ്രാമുകൾക്ക് ലയൺ മെമ്പർമാരായ ലയൺ സന്തോഷ്‌ ടി ആർ, ലയൺ ഡോക്ടർ ഇട്ടിയവിര ബാബു, ലയൺ ടോമി മാത്യു, ലയൺ സാനു ജോസഫ്, ലയൺ മാത്തുക്കുട്ടി കലയത്തിനാൽ, ലയൺ റ്റി വി ജോണി, ലയൺ സുഭാഷ് ബാബു കെ പി എൻ, അഡ്വ ലയൺ ജോർജ് കുട്ടി, ലയൺ ജോഷി ജോസഫ് പൊൻപുലരി, ലയൺ ജോർജ് സെബാസ്റ്റ്യൻ, ലയൺ എബ്രഹാം പുതുമന, ലയൺ മാത്യു ജോസഫ്. ന്യൂ വിഷൻ ഐ ഹോസ്പിറ്റൽ ടീം അംഗങ്ങളായ ഡോക്ടർ ധ്രുമിൽ സി കെ, ഡോക്ടർ മനു എസ് കുമാർ, M D ഷാരോൺ ജേക്കബ്, മംഗളം സർക്കുലേഷൻ മാനേജർ ജോർജ് സ്കറിയ, ഡെയ്സി മോൾ സെബാസ്റ്റ്യൻ, ജിജി അലീസ് ജോൺ, ഇന്ദു സാനു, പ്രിയ എന്നിവർ പങ്കെടുത്തു.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




   




Post a Comment

0 Comments