നിത്യോപയോഗ സാധനങ്ങള്‍ പൊതു വിതരണ സ്റ്റോറുകളില്‍ കിട്ടാനില്ലെന്നും ചുരുക്കമായുള്ളതിന് അമിത വിലയെന്നും പരാതിപ്പെട്ടു കൂരാലി സിവില്‍ സപ്ലൈസ് സ്റ്റോറിന് മുമ്പില്‍ മഹിളാകോണ്‍ഗ്രസ് എലിക്കുളം മണ്ഡലം പ്രവര്‍ത്തകര്‍ ധര്‍ണ്ണ നടത്തി. ഗീത സജി നേതൃത്വം നല്‍കിയ ധര്‍ണ്ണ ജില്ലാ പ്രസിഡണ്ട് ബെറ്റി ടോജോ ഉല്‍ഘാടനം ചെയ്യ്തു. എ കെ ചന്ദ്രമോഹന്‍, വി ഐ അബ്ദുല്‍കരീം, ഗീതാരാജു, ആനി ബിജോയ്, റോസമ്മജോര്‍ജ്, ജെയിംസ് ചാക്കോ, ചാക്കോ കരിമ്പീച്ചിയില്‍, റിച്ചു കോപ്രാക്കളം തോമാച്ചന്‍ പാലക്കുഴ, യമുന പ്രസാദ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments