പാലാ: മീനച്ചിൽ താലൂക്ക് ലീഗൽ സർവീസസ് കമ്മറ്റിയും പാലാ സെന്റ് തോമസ് കോളേജ് എൻ എസ് എസ് യൂണിറ്റും ലയൺസ് ക്ലബ് ഓഫ് മാഞ്ഞൂരും ,പാലാ ഹോമിയോ ഹോസ്പിറ്റലും സംയുക്തമായി നിയമ സേവന ദിനം ആചരിച്ചു. പരിപാടിയുടെ ഭാഗമായി നടത്തിയ ബോധ വൽക്കരണ ക്ലാസ്സും സൗജന്യ മെഡിക്കൽ ക്യാമ്പും മീനച്ചിൽ താലൂക്ക് ലീഗൽ സർവീസസ് കമ്മറ്റി ചെയർമാനും പാലാ കുടുംബ കോടതി ജഡ്ജിയുമായ ശ്രീ.ഇ.അയ്യൂബ്ഖാൻ ഉദ്ഘാടനം ചെയ്തു.
പ്രസ്തുത പരിപാടിയിൽ പാലാ സെന്റ് തോമസ് കോളേജ് പ്രിൻസിപ്പൽ ഡോ.ജെയിംസ് ജോൺ അധ്യക്ഷനായിരുന്നു.ലയൺസ് ക്ലബ് ചീഫ് പ്രൊജക്റ്റ് കോ-ഓർഡിനേറ്റർ ലയൺ.സിബി മാത്യു പ്ലാത്തോട്ടം,മാഞ്ഞൂർ ലയൺസ് ക്ലബ് മുൻ പ്രസിഡന്റ് ലയൺ.ജോമി മാത്യു എന്നിവർ പ്രസംഗിച്ചു.ലയൺസ് ഡിസ്ട്രിക്‌ട് 318 ബി യിലെ യൂത്ത് എംപവർമെന്റ് പ്രോഗ്രാമിന്റെ ഭാഗമായി , അഡ്വ.സുമൻ സുന്ദർ രാജ് നിയമ ബോധന ക്ലാസ് നയിച്ചു.മീനച്ചിൽ താലൂക്ക് ലീഗൽ സർവീസസ് കമ്മറ്റി സെക്രട്ടറി ശ്രീമതി.സോണിയ ജോസഫ് ,പാലാ സെന്റ് തോമസ് കോളേജ് എൻ.എസ്.എസ് യൂണിറ്റ് പ്രോഗ്രാം ആഫീസേഴ്‌സ് ഡോ.ജയേഷ് ആന്റണി,ഡോ.റോബേർസ് തോമസ് എന്നിവർ നേതൃത്വം നൽകി.പാലാ ഹോമിയോ ഡോക്ടർസ് ഡോ.അശ്വതി ബി നായർ,ഡോ .കാർത്തിക വിജയകുമാർ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments