Latest News
Loading...

ഉപതിരഞ്ഞെടുപ്പ്. ഈരാറ്റുപേട്ടയിൽ കെ എൻ ഹുസൈൻ ഇടത് സ്ഥാനാർഥി

 



ഡിസംബർ 12 ന് ഈരാറ്റുപേട്ട നഗരസഭയിൽ നടക്കുന്ന കുറ്റിമരം പറമ്പ് ഉപതിരഞ്ഞെടുപ്പിൽ സിപിഐഎമ്മിലെ കെ എൻ ഹുസൈനെ ഇടത് പക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർഥി യായി എൽ ഡി എഫ് പ്രഖ്യാപിച്ചു . ഈരാറ്റുപേട്ട നായനാർ ഭവനിൽ നടന്ന യോഗത്തിൽ എൽ ഡി എഫ് കൺവീനർ നൗഫൽ ഖാനാണ് സ്ഥാനാർഥിയുടെ പേര് പ്രഖ്യാപിച്ചത്. എൽ ഡി എഫ് നേതാക്കളായ ജോയി ജോർജ്,, കുര്യാക്കോസ് ജോസഫ്, പി ആർ ഫൈസൽ, റഫീഖ് പട്ടരുപ്പറമ്പിൽ, പി എം നൗഷാദ്, സോജൻ ആലക്കുളം, മനാഫ് മഠത്തിപ്പറമ്പിൽ, ഷനീർ മഠത്തിൽ, നൗഷാദ് വി പി അബ്‌ദുൽ സലാം എന്നിവർ സംസാരിച്ചു.

സിപിഐഎം ഈരാറ്റുപേട്ട ലോക്കൽ കമ്മിറ്റി അംഗമായ കെ എൻ ഹുസൈൻ കഴിഞ്ഞ മുൻസിപ്പൽ തിരഞ്ഞെടുപ്പിൽ ഇടത് സ്ഥാനാർഥിയായിരിന്നു.എസ് ഡി പി ഐ അംഗമായിരുന്ന ഇ പി അൻസാരിയെ അയോഗിനാക്കിയതിനെ തുടർന്നാണ് ഈരാറ്റുപേട്ടയിൽ ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. ഒരു വർഷം മുമ്പ് എൻഐഎ അറസ്റ്റ് ചെയ്ത അൻസാരിക്കു നഗരസഭ കൗൺസിൽ യോഗങ്ങളിൽ പങ്കെടുക്കാൻ സാധിച്ചിരുന്നില്ല. അബ്‌ദുൾ ലത്തീഫ് ( എസ് ഡി പി ഐ ), സിയാദ് കൂവപ്പള്ളി ( യുഡിഫ് ) എന്നിവരാണ് എതിർ സ്ഥാനാർഥികൾ. 21 ന് സ്ഥാനാർഥി നാമ നിർദ്ദേശ പത്രിക നൽകും.



.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




   




Post a Comment

0 Comments