എല്ലാ ഗ്രാമീണ വീടുകളിലും ശുദ്ധമായ കുടിവെളളം പൈപ്പ് കണക്ഷനിലൂടെ ഉറപ്പ് വരുത്തുന്ന ജല്‍ ജീവന്‍ മിഷന്റെ ഭാഗമായി കേരള റൂറല്‍ വാട്ടര്‍ സപ്ലൈ & സാനിറ്റേഷന്‍ ഏജന്‍സി(ജലനിധി), കേരള വാട്ടര്‍ അതോറിറ്റിയുടെ സഹകരണത്തോടെ കൊഴുവനാല്‍ ഗ്രാമപഞ്ചായത്തില്‍ നടപ്പിലാക്കുന്ന സമഗ്ര കുടിവെളള പദ്ധതിയുടെ ഔപചാരികമായ നിര്‍മ്മാണോദ്ഘാടനം പഞ്ചായത്ത് കമ്മ്യുണിറ്റി ഹാളില്‍ വച്ച് ബഹു. ജലവിഭവ മന്ത്രി റോഷി അഗസ്റ്റ്യന്‍ നിര്‍വഹിച്ചു. യോഗത്തില്‍ ബഹു. മാണി സി. കാപ്പന്‍ എം.എല്‍.എ അദ്ധ്യക്ഷ സ്ഥാനം വഹിച്ചു.
കൊഴുവനാല്‍ ഗ്രാമപഞ്ചായത്തിനെ സമ്പൂര്‍ണ്ണ കുടിവെളള പഞ്ചായത്താക്കി മാറ്റുവാനുളള ഉദ്യമത്തിന് ആശംസയര്‍പ്പിക്കുന്നതിനോടൊപ്പം തന്നെ ഗ്രാമപഞ്ചായത്തിലെ എല്ലാ വീടുകളിലും ശുദ്ധമായ കുടിവെളളം എത്തുന്നത് ഉറപ്പാക്കുന്നതിനുളള നടപടികള്‍ സ്വീകരിക്കുമെന്ന് ശ്രീ. റോഷി അഗസ്റ്റ്യന്‍ അറിയിച്ചു. തദവസരത്തില്‍ 2023 ദേശീയ ഗെയിംസില്‍ സ്വര്‍ണ്ണ മെഡല്‍ കരസ്ഥമാക്കിയ കൊഴുവനാല്‍ ഗ്രാമപഞ്ചായത്ത് നിവാസിയായ കുമാരി റോസ് മരിയ ജോഷിയെ ആദരിക്കുകയും 2023 കേരളോത്സവ വിജയികള്‍ക്കുളള സമ്മാന വിതരണവും നടത്തുകയും ചെയ്തു. കൊഴുവനാല്‍ ഗ്രാമപഞ്ചായത്തിലെ ആശാ പ്രവര്‍ത്തകര്‍ക്കുളള യൂണിഫോം, മാര്‍ സ്ലീവാ മെഡിസിറ്റി, ഹോസ്പിറ്റല്‍ ഓപ്പറേഷന്‍സ് & പ്രോജക്ട്സ് ഡയറക്ടര്‍ റവ. ഫാ. ജോസ് കീഴാഞ്ചിറ വിതരണം ചെയ്തു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. നിമ്മി ട്വിങ്കിള്‍രാജ് സ്വാഗതം ആശംസിച്ച ചടങ്ങില്‍ കേരള വാട്ടര്‍ അതോറിറ്റി ബോര്‍ഡ് മെമ്പര്‍ ശ്രീ. ഷാജി പാമ്പൂരി, ളാലം ബോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ ശ്രീമതി. ജെസി ജോര്‍ജ്ജ്, ശ്രീ. ജോസി പൊയ്കയില്‍, വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ശ്രീമതി. രമ്യാ രാജേഷ്, ക്ഷേമകാര്യ സ്റ്റാന്‍റിംഗ് കമ്മറ്റി ചെയര്‍മാന്‍ ശ്രീ. മാത്യു തോമസ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ ശ്രീമതി. സ്മിതാ വിനോദ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ശ്രീമതി. ആലീസ് ജോയി, ശ്രീമതി. ആനീസ് കുര്യന്‍ , ശ്രീമതി. മഞ്ചു ദിലീപ് , അഡ്വ. അനീഷ് ജി, ശ്രീ. ഗോപി കെ.ആര്‍., ശ്രീ. ജോസഫ് പി.സി., ശ്രീമതി. മെര്‍ലി ജെയിംസ്, ശ്രീമതി. ലീലാമ്മ ബിജു, കോ-ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്‍റമാരായ ശ്രീ. സാജന്‍, മണിയങ്ങാട്ട്, അര്‍.ടി മധുസൂദനന്‍, ശ്രീ. സണ്ണി അഗസ്റ്റ്യന്‍ നായ്പുരയിടം, ശ്രീ. സെന്നി സെബാസ്റ്റ്യന്‍, ശ്രീ. കെ.ബി. അജേഷ്, ശ്രീ. ജോര്‍ജ്ജ്കുടി ചൂരയ്ക്കല്‍, ശ്രീ. സുരേഷ് പറമ്പകത്ത്, ഐ..എസ്.എ ഭാരവാഹികള്‍, എന്നിവര്‍ അംശസകളര്‍പ്പിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ശ്രീ. രാജേഷ് ബി കൃതജ്ഞതയുമര്‍പ്പിച്ചു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments