സിപിഐ എം മേലുകാവ് ലോക്കൽ കമ്മിറ്റി ഓഫീസ് കോടിയേരി ബാലകൃഷ്‌ണൻ സ്‌മാരക മന്ദിരം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്‌റ്റർ ഉദ്‌ഘാടനം ചെയ്തു. മേലുകാവ് മറ്റം ടൗണിൽ പാല റോഡിൽ 1600 സ്‌ക്വർ ഫീറ്റുള്ള രണ്ടു നില കെട്ടിടത്തിൽ സെക്രട്ടറിയുടെ റൂം, കമ്മിറ്റി ഓഫിസും മുകളിൽ 75 പേർക്ക് ഇരിക്കാൻ സാധിക്കുന്ന ഓഡിട്ടോറിയവുമായിട്ടാണ് ഓഫീസ് നിർമിച്ചിരിക്കുന്നത്.
.സാധാരണ ജനങ്ങൾക്കായി ജന സേവന കേന്ദ്രമായി പാർട്ടി ഓഫിസ് പ്രവർത്തിക്കും. സഹകരണബാങ്ക് ഗ്രൗണ്ടിൽ പൊതുസമ്മേളനത്തിന് ലോക്കൽ സെക്രട്ടറി അനൂപ് കെ കുമാർ അധ്യക്ഷനായി.
ജില്ലാ സെക്രട്ടറി എ വി റസ്സൽ, ജോസ് കെ മാണി എം പി, ജില്ലാ സെക്രട്ടറിയേറ്റംഗം ലാലിച്ചൻ ജോർജ്ജ്, മഹിളാ അസോസിയേഷൻ സംസ്ഥാന ജോയിന്റ് സെക്രട്ടറി പി കെ ശ്യാമള, ജില്ലാ കമ്മറ്റിയംഗങ്ങളായ ജോയി ജോർജ്ജ്, രമാമോഹൻ, ഏരിയാ സെക്രട്ടറി കുര്യാക്കോസ് ജോസഫ്, ഏരിയ കമ്മിറ്റി അംഗം രമേഷ് ബി വെട്ടിമറ്റം, നിർമാണ കമ്മിറ്റി ചെയർമാൻ കെ ആർ അനുരാഗ് പാണ്ടിക്കാട്ട്, സണ്ണി ജോൺ, റ്റോബിൻ കെ അലക്സ് എന്നിവർ സംസാരിച്ചു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments