ജനകീയാവശ്യം കണക്കിലെടുത്ത് എം.എല്‍.എ. ഫണ്ട് അനുവദിച്ച് നവീകരിക്കുന്ന കിടങ്ങൂര്‍ - പിറയാര്‍ - കൂടല്ലൂര്‍ - കടപ്ലാമറ്റം റോഡിന്റെ റീടാറിംഗ് ജോലികള്‍ക്ക് തുടക്കംകുറിച്ചതായി അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എ. അറിയിച്ചു.
കിടങ്ങൂര്‍ റോഡ് നവീകരണത്തിന് 75 ലക്ഷം രൂപയുടെ വികസനപദ്ധതിയാണ് നടപ്പാക്കുന്നതെന്ന് എം.എല്‍.എ വ്യക്തമാക്കി. കിടങ്ങൂരില്‍ നിന്ന് റോഡ് റീടാറിംഗ് ജോലികള്‍ ആരംഭിക്കുന്നതിന് മുന്നോടിയായുള്ള പ്രാധമിക നിര്‍മ്മാണ ജോലികള്‍ക്കാണ് ഇന്ന് തുടക്കം കുറിച്ചിട്ടുള്ളത് . അനുകൂല കാലാവസ്ഥ തുടര്‍ച്ചയായി ലഭിച്ചാല്‍ ഡിസംബര്‍ 20 ന് മുമ്പായി ടാറിംഗ് ജോലികള്‍ പൂര്‍ത്തിയാക്കുന്നതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി ചര്‍ച്ച ചെയ്ത് തീരുമാനമെടുത്തതായി എം.എല്‍.എ വ്യക്തമാക്കി. പൊതുമരാമത്ത് റോഡ്സ് വിഭാഗം കടുത്തുരുത്തി സബ്ഡിവിഷന്‍, കുറവിലങ്ങാട് സെക്ഷന്‍ എന്നിവരുടെ മേല്‍നോട്ടത്തിലാണ് റീടാറിംഗ് ജോലികള്‍ നടപ്പാക്കുന്നത്. ഇതിനാവശ്യമായ ടാറും മറ്റ് സാധന സാമഗിരികളും കിടങ്ങൂരിലെ രണ്ട് സ്ഥലങ്ങളിലായി ഇതിനോടകം പൂര്‍ണ്ണമായും സ്റ്റോക്ക് ചെയ്തിട്ടുള്ളതാണ്.
പൊതുമരാമത്ത് വകുപ്പിന്റെ കീഴിലുള്ള പ്രധാനപ്പെട്ട റോഡാണെങ്കിലും കഴിഞ്ഞ രണ്ട് വര്‍ഷമായി റോഡ് വികസനത്തിനും അറ്റകുറ്റപ്പണികള്‍ നടപ്പാക്കുന്നതിനും ആവശ്യപ്പെട്ട ഫണ്ട് സര്‍ക്കാരില്‍ നിന്ന് ലഭിക്കാതെ വന്നതിനെ തുടര്‍ന്നാണ് കിടങ്ങൂര്‍ - പിറയാര്‍ - കൂടല്ലൂര്‍ - കടപ്ലാമറ്റം റോഡ് സഞ്ചരിക്കാന്‍ കഴിയാത്ത വിധത്തില്‍ കഴിഞ്ഞ ഒന്നരവര്‍ഷമായി തകര്‍ന്നുകിടക്കുന്ന സ്ഥിതിയുണ്ടായത്. ഈയൊരു ദുരവസ്ഥ പരിഹരിക്കുന്നതിനും ഉന്നത നിലവാരത്തില്‍ റോഡ് നവീകരിക്കുന്നതിനു വേണ്ടി 5 കോടി രൂപയുടെ ബി.എം. ആന്‍ഡ് ബി.സി. ബഡ്ജറ്റ് പ്രൊപ്പോസല്‍ കഴിഞ്ഞ 5 വര്‍ഷമായി സര്‍ക്കാരിലേക്ക് സമര്‍പ്പിച്ചിട്ടുണ്ടെങ്കിലും ഇതുവരെ ഭരണാനുമതി ലഭിച്ചിട്ടില്ല. യാത്ര ചെയ്യാന്‍ കഴിയാതെ റോഡ് തകരുകയും സര്‍ക്കാര്‍ സമയത്ത് ഫണ്ട് അനുവദിക്കാതിരിക്കുകയും ചെയ്ത സാഹചര്യത്തിലാണ് നാടിന്റെയും നാട്ടുകാരുടെയും ആവശ്യം കണക്കിലെടുത്ത് 60 ലക്ഷം രൂപ എം.എല്‍.എ. ഫണ്ടില്‍ നിന്ന് അനുവദിച്ച് റോഡിന്റെ റീടാറിംഗ് നടത്താന്‍ തീരുമാനിച്ചതെന്ന് എം.എല്‍.എ വ്യക്തമാക്കി. ഇതുപ്രകാരമുള്ള എസ്റ്റിമേറ്റ് തയ്യാറാക്കി 4 പ്രാവശ്യം പ്രവര്‍ത്തി ടെണ്ടര്‍ ചെയ്‌തെങ്കിലും ആരും റോഡ് പദ്ധതി ഏറ്റെടുക്കാന്‍ തയ്യാറായില്ല. ഇതേ തുടര്‍ന്ന് കോട്ടയം ജില്ലാ കളക്ടറുടെ സാന്നിദ്ധ്യത്തിലും അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എ. യുടെ അദ്ധ്യക്ഷതയിലും കോട്ടയം കളക്‌ട്രേറ്റില്‍ ചേര്‍ന്ന യോഗത്തില്‍വച്ച് എസ്റ്റിമേറ്റ് റിവൈസ് ചെയ്യുന്നതിനും ഇതുപ്രകാരം തയ്യാറാക്കിയ പുതുക്കിയ പ്രോജക്ട് റീടെണ്ടര്‍ ചെയ്ത് നടപ്പാക്കാനും തീരുമാനിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ കിടങ്ങൂര്‍ മുതല്‍ ആദ്യ 3.200 കിലോമീറ്റര്‍ ദൂരം എം.എല്‍.എ. ഫണ്ട് വിനിയോഗിച്ച് റോഡ് റീടാറിംഗ് നടത്തുന്ന പ്രവൃത്തിയാണ് ഇപ്പോള്‍ ആരംഭിച്ചിട്ടുള്ളത്. തുടര്‍ന്നുവരുന്ന ഒരുകിലോമീറ്റര്‍ ദൂരം റീടാറിംഗ് നടത്താനാവാശ്യമായ 15 ലക്ഷം രൂപ പൊതുമരാമത്ത് വകുപ്പില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്. പ്രസ്തുത റീ ടാറിംഗ് ജോലികളും ഇതിന്റെ തുടച്ചയായി കടപ്ലമറ്റം വരെ നടപ്പാക്കുന്നതിനാണ് തീരുമാനിച്ചിട്ടുള്ലതെന്ന് മോന്‍സ് ജോസഫ് എം.എല്‍.എ വ്യക്തമാക്കി.
കിടങ്ങൂര്‍ - പിറയാര്‍ - കൂടല്ലൂര്‍ - കടപ്ലാമറ്റം റോഡിന്റെ വികസനത്തിനു വേണ്ടി എം.എല്‍.എ ഫണ്ടില്‍ നിന്നും അനുവദിച്ച വികസന പദ്ധതിയുടെ നിര്‍മ്മാണ ഉദ്ഘാടനം കിടങ്ങൂര്‍ സെന്റ് മേരീസ് ക്നാനായ ഫെറോനാപള്ളിയുടെ മുന്‍പിലാണ് റോഡിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചുകൊണ്ട് അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എ നിര്‍വ്വഹിച്ചു. കിടങ്ങൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് തോമസ് മാളിയേക്കല്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ കിടങ്ങൂര് ഫെറോനാ പള്ളി വികാരി റവ. ഫാ. ജോസ് നെടുങ്ങാട്ടില്‍, ജില്ലാ പഞ്ചായത്ത് അംഗം ശ്രീ. ജോസ്മോന്‍ മുണ്ടയ്ക്കല്‍, കിടങ്ങൂര്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ഡോ. മേഴ്സി ജോണ്‍ മൂലേക്കാട്ടില്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് രശ്മി രാജേഷ്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി.ജി. സുരേഷ്, പഞ്ചായത്ത് മെമ്പര്‍മാരായ സിബി സിബി, ദീപലത, പൊതുമരാമത്ത് വകുപ്പ് എഞ്ചിനീയര്‍ രഞ്ചുബാലന്‍, ജോസ് പി ചെറിയാന്‍ എന്നിവര്‍ ആശംസ അര്‍പ്പിച്ച് സംസാരിച്ചു. വിവധ രാഷ്ട്രീയ കക്ഷി നേതാക്കളും റോഡിന്റെ ഗുണപോക്താക്കളായ നിരവധി നാട്ടുകാരും ചടങ്ങില്‍ പങ്കെടുത്തു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments