Latest News
Loading...

ചകിണിപ്പാലം , സംരക്ഷണഭിത്തി തകര്‍ന്ന് അപകടാവസ്ഥയിലായി.



മുത്തോലി കിടങ്ങൂര്‍ പഞ്ചായത്തുകളുടെ അതിര്‍ത്തിയിലുള്ള ചകിണിപ്പാലം , സംരക്ഷണഭിത്തി തകര്‍ന്ന് അപകടാവസ്ഥയിലായി. വെള്ളിയാഴ്ച വൈകിട്ടത്തെ ശക്തമായ മഴയിലാണ് സംരക്ഷണഭിത്തി ഇടിഞ്ഞത്. ഇതേ തുടര്‍ന്ന് ഇതുവഴിയുളള ഭാരവാഹനങ്ങളുടെ സഞ്ചാരം നിരോധിച്ചു. 




.പ്രധാന റോഡില്‍ ഗതാഗതം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി കിടങ്ങൂര്‍ ഭാഗത്ത് നിന്നും വരുന്ന ഓര്‍ഡിനറി ബസുകള്‍ ചകിണിപ്പാലം  ഉള്‍പ്പെടുന്ന പഴയ റോഡിലൂടെയാണ് കടത്തിവിട്ടിരുന്നത്. അപകടാവസ്ഥയിലായ പാലം മാണി സി കാപ്പന്‍ എംഎല്‍എ സന്ദര്‍ശിച്ചു.  പാലം തകരാറുകള്‍ പരിഹരിക്കുന്നതിനൊപ്പം മോന്‍സ് ജോസഫ് എംഎല്‍എയ്‌ക്കൊപ്പം ചേര്‍ന്ന് പുതിയ പാലം നിര്‍മാണത്തിനുള്ള പ്രൊപ്പോസല്‍ സമര്‍പ്പിക്കുമെന്നും എംഎല്‍എ പറഞ്ഞു. കിടങ്ങൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തോമസ് മാളിയേക്കല്‍ , ജില്ലാ പഞ്ചായത്ത് അംഗം ജോസ്‌മോന്‍ മുണ്ടക്കല്‍ , മുത്തോലി ഗ്രാമപഞ്ചായത്തംഗങ്ങളായ രാജന്‍ മുണ്ടമറ്റം, ആര്യ സബിന്‍ എന്നിവരും MLA ക്കൊപ്പമുണ്ടായിരുന്നു.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




   




Post a Comment

0 Comments