Latest News
Loading...

ISRO സീനിയർ സയൻ്റിസ്റ്റ് ഡോ.ഗിരീഷ് ശർമ്മ അരുവിത്തുറ സെൻ്റ് മേരീസിൽ



ISRO സീനിയർ സയൻറിസ്റ്റും ഗ്രൂപ്പ് ഡയറക്ടറുമായ ഡോ.ഗിരീഷ് ശർമ്മ തൻ്റെ മാതൃവിദ്യാലയമായിരുന്ന അരുവിത്തുറ സെൻ്റ് മേരീസ് എൽ.പി സ്കൂൾ സന്ദർശിച്ചു.  കഴിഞ്ഞ L.S. S   പരീക്ഷയിൽ വിജയികളായ 15 കുട്ടികളെയും, ഈ വർഷം  നടന്ന കലാകായിക പ്രവൃത്തി പരിചയ ശാസ്ത്രമേളകളിൽ വിജയികളായവരേയും ആദരിക്കുന്ന ചടങ്ങാണ് ഡോ.ഗിരീഷ് ശർമ്മ തൻ്റെ മഹനീയ സാന്നിധ്യം കൊണ്ട് സമ്പന്നമാക്കിയത്.




.  അരുവിത്തുറ സെൻ്റ് ജോർജ് കോളേജ് പ്രൊഫസർ റവ.ഡോ.ജോയൽ പണ്ടാരപ്പറമ്പിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ ഈരാററു പേട്ട മുനിസിപ്പൽ ചെയർപേഴ്സൺ ശ്രീമതി സുഹ്റാ അബ്ദുൾ ഖാദർ ഉദ്ഘാടനവും ഡോ.ഗിരീഷ് ശർമ്മ മുഖ്യ പ്രഭാഷണവും നടത്തി .ഈരാറ്റുപേട്ട ബ്ലോക്കു പഞ്ചായത്തു പ്രസിഡൻ്റ് ശ്രീമതി ശ്രീകല ടീച്ചർ വിജയികൾക്ക് അവാർഡു നല്കി .സ്കൂൾ ഈ വർഷം തയാറാക്കിയ കൈപ്പുസ്തകം 'ജാലകം 2' വാർഡു കൗൺസിലർ ശ്രീമതി ലീന ജയിംസ്  പ്രകാശനം ചെയ്തു. കുട്ടികൾക്കും സ്കൂളിനും ഏറെ അഭിമാനകരമായ നിമിഷങ്ങളാണെന്ന് സ്വാഗത പ്രസംഗത്തിൽ സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ ബിജുമോൻമാത്യു പറഞ്ഞു

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




   




Post a Comment

0 Comments