ഈരാറ്റുപേട്ട മുസ്‌ലീം ഗേൾസ് ഹയർസെക്കന്ററി സ്കൂളിൽ നടക്കുന്ന ഉപജില്ല സ്കൂൾ കലോത്സവം ഇമ്പം 2023 നാളെ സമാപിക്കും. ആസ്വാദകരെ കൊണ്ട് നിറഞ്ഞ് കവിഞ്ഞ സദസ്സുകൾ ഈ കലോത്സവത്തിന്റെ എടുത്ത് പറയേണ്ട പ്രത്യേകതയാണ്. വൈകുന്നേരം 4 മണിക്ക് മെയിൻവേദിയിൽ നടക്കുന്ന സമാപനസമ്മേളനം നഗരസഭാദ്ധ്യക്ഷ സുഹുറാ അബ്ദുൽ ഖാദർ ഉദ്ഘാടനം ചെയ്യും. പ്രൊഫ.എം.കെ ഫരീദ് അദ്ധ്യക്ഷത വഹിക്കും.
സിനിമാ നടൻ പ്രശാന്ത് മുരളി മുഖ്യാതിഥിയായി പങ്കെടുക്കും. ജില്ലാ പഞ്ചായത്ത് മെമ്പർ പി.ആർ അനുപമ മുഖ്യപ്രഭാഷണം നടത്തും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീകല. ആർ സമ്മാനദാനം നിർവ്വഹി ക്കും. വിവിധ ജന പ്രതിനിധികൾ ആശംസകൾ നേരും. എ.ഇ. ഒ. ഷം ലാബീവി സ്വാഗതവും, പ്രോഗ്രാം കമ്മിറ്റി കൺവീനർ പ്രിൻസ് അലക്സ് നന്ദിയും പറയും.. ജനറൽ കൺവീനർ ലീന എം.വി കലോത്സവ അവലോകനം നടത്തും.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments