പാലാ: ഹോംനേഴ്സുമാരുടെ പ്രവർത്തനങ്ങൾ വിലമതിക്കാനാവാത്തതാണെന്ന് മാണി സി കാപ്പൻ എം എൽ എ പറഞ്ഞു. ക്രിസ്തുരാജ് കൗൺസലിംഗ് സെന്റർ, ടേണിംഗ് പോയിന്റ് പാലാ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ഹോം നേഴ്സ് രംഗത്ത് ജോലി ചെയ്യുന്നവർക്ക് ആയി സംഘടിപ്പിച്ച സൗജന്യ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ടേണിംഗ് പോയിൻ്റ് ഡയറക്ടർ ഷിൻ്റോ സിറിയക് അധ്യക്ഷത വഹിച്ചു. മുനിസിപ്പൽ മുൻ ചെയർമാൻ കുര്യാക്കോസ് പടവൻ മുഖ്യപ്രഭാഷണം നടത്തി. മുനിസിപ്പൽ കൗൺസിലർ ലിജി ബിജു സമ്മാനദാനവും മുനിസിപ്പൽ മുൻ കൗൺസിലർ ടോണി തോട്ടം ഐഡി കാർഡ് വിതരണവും നിർവ്വഹിച്ചു. ബിന്ദു ജോയ്സൺ, എം എൻ സന്തോഷ്, രാജൻ തോമസ്, റോയി പി. എബ്രഹാം,
അനിൽകുമാർ ജി, പി. പി. അനിൽകുമാർ, മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ചെയർമാൻ എബി ജെ. ജോസ്,ജിമ്മി ലൂക്കോസ്, ടേണിംഗ് പോയിൻ്റ് ഡയറക്ടർ ജോമോൻ ജോസഫ്, സലീഷ് കുമാർ എം ആർ എന്നിവർ പ്രസംഗിച്ചു. ഡോ.മിനി സന്തോഷ്, ഡോ.സിസ്റ്റർ ജാൻസി മഠത്തിക്കുന്നേൽ, ഡോ.സിസ്റ്റർ റാണി മരിയ, എസ് ഐ സുരേഷ് ബി നായർ എന്നിവർ ക്ലാസുകൾ നയിച്ചു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments