Latest News
Loading...

അന്തിനാട് -ഏഴാച്ചേരി റോഡിന് 12 ലക്ഷം രൂപ അനുവദിച്ചു



  കരൂർ പഞ്ചായത്ത് അഞ്ചാം വാർഡിൽ അന്തിനാട് -ഏഴാച്ചേരി റോഡിൽ തകർന്ന കലുങ്ക് പുനർ നിർമ്മിക്കുന്നതിന് 12 ലക്ഷം രൂപ അനുവദിച്ചതായി ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ പറഞ്ഞു.

 .ജനപ്രതിനിധികളോടും നാട്ടുകാരോടും ഒപ്പം തകർന്ന കലുങ്ക് സന്ദർശിച്ചതിനുശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. മുന്നൂറോളം കുടുംബങ്ങളും അന്തീനാട് പള്ളി ,ശാന്തി നിലയം, ജ്യോതി ഭവൻ തുടങ്ങിയ സ്ഥാപനങ്ങളിലേക്കും ആളുകൾ പോകുന്ന പ്രധാന റോഡാണിത് .കരൂർ പഞ്ചായത്തിനെയും രാമപുരം പഞ്ചായത്തിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന റോഡുകോടിയാണിത്. 



പദ്ധതിക്ക്ആവശ്യമായ എസ്റ്റിമേറ്റ് അടിയന്തിരമായിതയ്യാറാക്കുന്നതിന് കരൂർ പഞ്ചായത്ത് അസിസ്റ്റൻറ് എൻജിനീയറെ ചുമതലപ്പെടുത്തിയതായും , സാങ്കേതിക നടപടി പ്രക്രമങ്ങൾക്ക് ആവശ്യമായ കാലതാമസം വരുന്നതുവരെയുള്ള താൽക്കാലിക സംവിധാനത്തോട് ജനങ്ങൾ സഹകരിക്കണമെന്നും ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ പറഞ്ഞു. 

അന്തിനാട് പള്ളി വികാരി ഫാദർ ജോജോ കിഴക്കേ അരഞ്ഞാണിയിൽ ശാന്തിനിലയം പ്രിൻസിപ്പൽ സിസ്റ്റർ ആനി ജോസഫ് കുര്യാച്ചൻ പ്ലാത്തോട്ടം, ഷാജി വട്ടക്കുന്നേൽ, എം.പി രാമകൃഷ്ണൻ നായർ , സിജോ പ്ലാത്തോട്ടം, ടോമി കോനുള്ളിൽ, അഗസ്റ്റിൻ കോലത്ത് ,ജോമോൻ പൂവത്തോലി, ജിജി പെരുമറ്റം, സോജൻ കാണ്ഡത്തിൽ ,സുരേഷ് നീലകണ്ഠൻ, ജോസ് കുന്നുംപുറം ,സന്തോഷ് കാഞ്ഞമറ്റം തുടങ്ങിയവരും ജില്ലാ പഞ്ചായത്ത് മെമ്പർ ക്കൊപ്പം ഉണ്ടായിരുന്നു.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




   




Post a Comment

0 Comments