അടുത്ത മാസം 12 ന് ഉപതിരെഞ്ഞെടുപ്പ് നടക്കുന്ന ഈരാറ്റുപേട്ട കുറ്റിമരം ഡിവിഷനിൽ എസ്.ഡി.പി.ഐ.സ്ഥാനാത്ഥി അബ്ദുൽ ലത്തീഫ് കാരയ്ക്കാട് നഗരസഭാ വരണാധികാരി മുമ്പാകെ നാമനിർദേശ പത്രിക സമർപ്പിച്ചു. മുഹിയിദ്ധീൻ പള്ളി ജംഗ്ഷനിൽ നിന്നും പാർട്ടി നേതാക്കളോടും പ്രവർത്തകരൊടൊപ്പം പ്രകടനമായി എത്തിയാണ് നോമിനേഷൻ സമർപ്പിച്ചത്.
ജില്ലാ ഖജാൻജി കെ.എസ്.ആരിഫ്, ജില്ലാ കമ്മറ്റി അംഗം സഫീർ കുരുവനാൽ, അയ്യൂബ് ഖാൻ കാസിം, സുബൈർ വെള്ളാപള്ളിൽ, കെ.യു.സുൽത്താൻ, നഗരസഭാ കൗൺസിലർമാരായ നസീറ സുബൈർ, ഫാത്തിമ മാഹിൻ, നൗഫിയ ഇസ്മായിൽ, ഫാത്തിമ ഷാഹുൽ എന്നിവർ പരിപാടികൾക്ക് നേത്യതം നൽകി.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments