Latest News
Loading...

മെഗാ മെഡിക്കൽ ക്യാമ്പ് നടത്തി.




ഈരാറ്റുപേട്ട നഗരസഭയും, തൊടുപുഴ അൽ-അസ്‌ഹർ മെഡിക്കൽ കോളേജും സംയുക്തമായി സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. പി റ്റി എം എസ് ഓഡിറ്റോറിയത്തിൽ നടന്ന ക്യാമ്പിൽ അഞ്ഞൂറോളം പേർ പങ്കാളികളായി. അൽ അസ്ഹർ മെഡിക്കൽ കോളേജിലെ വിദഗ്ധരായ മുപ്പതോളം ഡോക്ടന്മാരുടെയും അൻപതോളം മെഡിക്കൽ സ്റ്റാഫിന്റെയും നേതൃത്വത്തിൽ നടന്ന മെഡിക്കൽ ക്യാമ്പ് നഗരസഭ ചെയർപേഴ്സൺ സുഹറ അബ്ദുൽ ഖാദർ ഉദ്ഘാടനം ചെയ്തു. 



.വൈസ് ചെയർമാൻ അഡ്വ: മുഹമ്മദ് ഇല്യാസ് അദ്യക്ഷത വഹിച്ചു. ആരോഗ്യ കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ഷെഫ്‌ന അമീൻ സ്വാഗതം ആശംസിച്ചു. പുത്തൻ പള്ളി ചീഫ് ഇമാം മുഹമ്മദ് നദീർ മൗലവി, സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻമാരായ  പി.എം. അബ്ദുൽ ഖാദർ, ഫാസില അബ്സാർ, അൻസർ പുള്ളോലിൽ, റിസ് വാന സവാദ്, അൽ അസ്ഹർ സി. ഒ. ഒ സുധീർ ബസുരി, നഗരസഭ കൗൺസിലർമാരായ അനസ് പാറയിൽ, നാസർ വെള്ളൂപ്പറമ്പിൽ, എസ്.കെ. നൗഫൽ, നൗഫിയ ഇസ്മയിൽ, സുനിത ഇസ്മയിൽ, ലീന ജെയിംസ് എന്നിവർ  സംസാരിച്ചു.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




   




Post a Comment

0 Comments