ഇടപ്പാടി ആനന്ദഷണ്‍മുഖ ക്ഷേത്രത്തില്‍ വിഷ്ണുക്ഷേത്ര നിര്‍മാണത്തിന് തുടക്കം കുറിച്ചു. ക്ഷേത്രത്തില്‍ ഇന്ന് വിഷ്ണു ക്ഷേത്രത്തിന്റെ സ്ഥാനനിര്‍ണ്ണയവും കുറ്റി വയ്ക്കലും കാണിപ്പയ്യൂര്‍ കൃഷ്ണന്‍ നമ്പൂതിരിയുടെ നേതൃത്വത്തില്‍ നടന്നു. ക്ഷേത്രം തന്ത്രി ശ്രീ ജ്ഞാനതീര്‍ത്ഥസ്വാമി, മേല്‍ശാന്തി ശ്രീ സനീഷ് ശാന്തി, ദേവസ്വം സെക്രട്ടറി സുരേഷ് ഇട്ടികുന്നേല്‍, പ്രസി: ഷാജി മുകളേല്‍, വൈസ്പ്രസി: സതീഷ് മണി, മറ്റ് ഭരണസമിതി അംഗങ്ങള്‍, ഭക്തജനങ്ങള്‍ എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് കുറ്റിവയ്ക്കല്‍ ചടങ്ങ് നടന്നത്.
സ്ഥപതി കുറ്റി അടിച്ചതിന് ശേഷം തന്ത്രി, മേല്‍ശാന്തി, ഭരണസമിതി അംഗങ്ങള്‍, എത്തിച്ചേര്‍ന്ന ഭക്തജനങ്ങള്‍ എല്ലാവരും മൂന്ന് പ്രാവശ്യം വീതം കുറ്റി അടിച്ച് ഉറപ്പിച്ചു. മഹാഗുരുവിനേയും, സുബ്രഹ്‌മണ്യസ്വാമിയേയും ദര്‍ശ്ശനം നടത്തി മന്ത്രങ്ങളാല്‍ സ്തുതിച്ച് വണങ്ങിയതിന് ശേഷമാണ് അദ്ദേഹം ചടങ്ങുകള്‍ ആരംഭിച്ചത്.
ശിലയില്‍ തീര്‍ത്ത ചതുര്‍ബാഹുവായ വിഷണു വിഗ്രഹമാണ് ക്ഷേത്രത്തില്‍ പ്രതിഷ്ഠിക്കുക. പിതൃതര്‍പ്പണത്തിനും ആവാഹനത്തിനും പിതൃക്കളെ കൂടിയിരുത്താനുമുള്ള സൗകര്യങ്ങള്‍ വിഷ്ണു ക്ഷേത്രത്തിന്റെ ഭാഗമായി ഉണ്ടാകും.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments