Latest News
Loading...

ലഹരിമുക്ത ക്യാമ്പയിൻ "Wave" ഉദ്ഘാടനം



പാലാ രൂപതയുടെ ആഭിമുഖ്യത്തിൽ ലഹരിമുക്ത ക്യാമ്പയിൻ "Wave" ഉദ്ഘാടനം പാലാ സെന്റ് തോമസ് ഹയർസെക്കണ്ടറി സ്കൂളിൽ വച്ച് നടത്തപ്പെട്ടു. രൂപതാ അധ്യക്ഷൻ അഭിവന്ദ്യ മാർ ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടനം ചെയ്തു. ലഹരിയുടെ ഉപയോഗം ഒരു പകർച്ചവ്യാധിയാണ്. അത്  ഒരുവനെ മാനുഷിക തടവറയിൽ ആക്കുന്നു. നാം ഓടി അകലേണ്ട വലിയ തിന്മയാണ് ലഹരി. കാരണം അത് നമ്മുടെ ഉണർവിനെ എടുത്തു കളയുന്നു.  ലഹരി മുക്ത പാലായാണ് നമ്മുടെ ലക്ഷ്യം എന്ന് പിതാവ് ഉദ്ബോധിപ്പിച്ചു. 




Goal challenge ന്റെ ആദ്യ ഗോൾ കിക്ക് പാലാ ഡി.വൈ.എസ്.പി. ശ്രീ. എ.ജെ.തോമസ് നിർവഹിച്ചു. പാലാ രൂപതയിലെ എല്ലാ സ്കൂളുകളിലും ഈ ലഹരി വിരുദ്ധ ക്യാമ്പയിൻ നടത്തുന്നതാണ്. ജീവിതം ലഹരി ആകണം എന്നതാണ് ഈ ക്യാമ്പയിന്റെ മുഖ്യ ലക്ഷ്യം. കെ.സി.എസ്. എൽ പാലാ രൂപത ഡയറക്ടർ ഫാ. ജോർജ് പുല്ലുകാലായിൽ, പാലാ കോർപ്പറേറ്റ് സെക്രട്ടറി ഫാ. ബർക്കുമാൻസ് കുന്നുംപുറം, കെ.സി.എസ്. എൽ പ്രസിഡന്റ് ശ്രീ. ജിജോ മാത്യു, പ്രിൻസിപ്പൽ ശ്രീ. റെജി മാത്യു, ഹെഡ്മാസ്റ്റർ ശ്രീ. റെജി സെബാസ്റ്റ്യൻ, കെ.സി.എസ്. എൽ ചെയർമാൻ മാസ്റ്റർ അലൻ തോമസ് എന്നിവർ പ്രസ്തുത സമ്മേളനത്തിൽ സംസാരിച്ചു.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




   




Post a Comment

0 Comments