Latest News
Loading...

ISRO സീനിയർ സൈന്റിസ്റ്റ് ഡോക്ടർ ഗിരീഷ് ശർമ പൂർവവിദ്യാലയമായ പൂഞ്ഞാർ സെന്റ് ജോസഫ് യു പി സ്കൂളിൽ



 ISRO സീനിയർ സൈന്റിസ്റ്റും ഗ്രൂപ്പ് ഡയറക്ടറുമായ ഡോ. ഗിരീഷ് ശർമ്മയ്ക്ക് ഉജ്ജ്വലമായ വരവേൽപ്പ് നൽകി.  പൂഞ്ഞാർ സെൻറ് ജോസഫ് സ്കൂൾ      യുപി സ്കൂൾ കാലഘട്ടം പൂഞ്ഞാർ സെൻറ് ജോസഫിൽ പൂർത്തിയാക്കിയ ഡോ. ഗിരീഷ് ശർമ ഗൃഹാതുരത്വത്തിന്റെ ഓർമ്മകൾ അയവറക്കി.പൂർവ്വ വിദ്യാർത്ഥികളുടെ ചെണ്ടമേളത്തോടെ നൽകിയ സ്വീകരണത്തിൽ സ്കൂൾ ഹെഡ്മിസ്ട്രസ് സി. ജോവിറ്റ സ്വാഗതം ആശംസിച്ചു .സ്കൂൾ മാനേജർ   റവ. ഫാദർ മാത്യു കടുക്കുന്നേൽ അധ്യക്ഷത വഹിച്ചു.  



പഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി ഗീത നോബിൾ ഉദ്ഘാടന കർമ്മം നിർവഹിച്ചു. വാർഡ് മെമ്പർമരായ ശ്രീ. വിഷ്ണു രാജ് , .റോജി മുതിരേന്തിക്കൽ ,കേരള വിഷൻ  പ്രവീൺ മോഹനൻ ,പൂർവ്വ അധ്യാപികയായ സിസ്റ്റർ ബെന്നറ്റ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരച്ചു. കുട്ടികളുടെ ആശംസകൾ ഗാനവും കലാവിരുന്നും സദസ്സിനെ ആകർഷകമാക്കി. സതീർത്ഥരുടെ കൂടിക്കാഴ്ചയും വേറിട്ട ഒരു അനുഭവമായി.


 ഭാവിയുടെ വാഗ്ദാനങ്ങളായ കുട്ടികൾക്ക് ശാസ്ത്രത്തിൻറെ കുതിപ്പിൽ പങ്കുചേരുവാൻ പ്രചോദനം ലഭിക്കുന്ന അപൂർവ്വ നിമിഷങ്ങൾ ആയിരുന്നു ഡോ. ഗിരീഷ് ശർമയുടെ പൂർവ്വ വിദ്യാലയത്തിലെ സന്ദർശനം.സ്കൂളിൻറെ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുന്ന കമ്മിറ്റി അംഗങ്ങൾ പി ടിഎ ,എം പി ടി എ അംഗങ്ങൾ, മാതാപിതാക്കൾ എന്നിവരുടെ സാന്നിധ്യവും സമ്മേളനത്തിന് നിറപ്പകിട്ടേകി.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




   




Post a Comment

0 Comments