കൺസ്യൂമേഴ്സ് ഫെഡറേഷൻ കോട്ടയം ജില്ലാ കമ്മിറ്റി ഓഫീസ് ഈരാറ്റുപേട്ട സെൻട്രൽ ജംഗ്ഷനിൽ പ്രവർത്തനം ആരംഭിച്ചു .ജില്ലാ പ്രസിഡൻറ് ജോഷി മുഴിയാങ്കലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഈരാറ്റുപേട്ട പോലീസ് സബ് ഇൻസ്പെക്ടർ വി .വിഷ്ണു ഓഫീസിൻ്റെ ഉദ്ഘാടനം നിർവഹിച്ചു.
.ചടങ്ങിൽ സംസ്ഥാന ചെയർമാൻ വിജയകുമാരൻ നായർ ,സംസ്ഥാന സെക്രട്ടറി സക്കറിയസ് എൻ സേവിയർ, സംസ്ഥാന കോഡിനേറ്റർ നുസൈഫ മജീദ്, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം പ്രകാശ് മംഗലത്ത്, ജില്ലാ വൈസ് പ്രസിഡൻറ് സെബി പെറമുണ്ട, ജില്ലാ സെക്രട്ടറി ജോമോൻ ഓടിക്കൽ, ജില്ലാ കമ്മിറ്റി അംഗം ജോർജി മണ്ഡപം, ജാസിം എന്നിവർ പ്രസംഗിച്ചു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments