Latest News
Loading...

യു.ഡി.എഫിൻ്റെ സ്റ്റേഡിയം മാർച്ച് രാഷ്ടിയ നാടകം - നഗരസഭാധ്യക്ഷ




നവകേരള സദസ്സിന് സ്‌റ്റേഡിയം വിട്ടുനൽകിയതിനെതിരെ യു ഡി .എഫ് നടത്തിയ പ്രതിഷേധ മാർച്ച് വെറും പ്രഹസനം മാത്രമാണന്ന് ചെയർപേഴ്സൺ ജോസിൻ ബിനോ.   പൊതുജനങ്ങൾക്ക് കൂടുതൽ ബുദ്ധിമുട്ട് ഉണ്ടാകരുതെന്ന് കരുതിയും സ്റ്റേഡിയത്തിന് തകരാറുകൾ  സംഭവിക്കില്ലയെന്ന് ഉറപ്പ് വരുത്തിയും ആണ് സ്റ്റേഡിയം നവകേരള ബഹുജന സദസ്സിന് അനുവദിച്ചിരിക്കന്നത്. കൊട്ടാരമറ്റം ബസ്സ് സ്റ്റാൻഡ് ആലോചിച്ചിരുന്നെങ്കിലും പൊതുജനങ്ങൾക്കും യാത്രക്കാർക്കും ഉണ്ടാകാവുന്ന ബുദ്ധിമുട്ട് പരിഗണിച്ചാണ്  സ്റ്റേഡിയം   വിട്ടുനൽകാൻ തീരുമാനിച്ചത്.സ്റ്റേഡിയത്തിലെ സിന്തറ്റിക് ട്രാക്കിന് ഉള്ളിലുള്ള മൈതാനത്താണ് പന്തൽ ക്രമീകരിക്കുന്നത്. കുഴിയെടുക്കാതെ തൂണ് നാട്ടിയാണ് പന്തൽ നിർമ്മിക്കുന്നത്.




. സ്റ്റേഡിയത്തിൻ്റെ   ബാസ്കറ്റ് ബോൾ കോർട്ടിൻ്റെ സമീപത്തുള്ള ഫെൻസിംഗ് താൽക്കാലികമായി അഴിച്ച് മാറ്റി അതിലൂടെ ചുമന്നാണ് സ്റ്റേഡിയത്തിൽ പന്തൽ സാധനങ്ങൾ എ ത്തിക്കുന്നത്.ആ ഭാഗത്തെ ട്രാക്കിൽ പരവതാനി വിരിച്ച് ട്രാക്ക് സുരക്ഷിതമാക്കും. ബഹുജന സദസ്സ് നടക്കുന്ന ദിവസം പൊതുജനങ്ങളെ ട്രാക്കിൽ നിർത്തുന്നത് ഒഴിവാക്കാനുള്ള വോളൻ്റിയേഴ്സിനെ ക്രമികരിക്കും.

     ഇത്  സംബന്ധിച്ച് സ്പോർട്ട് സുമായി ബന്ധപ്പെട്ടവരെ വിളിച്ച് ചർച്ച നടത്തി ബോധ്യപ്പെടുത്തിയിട്ടുള്ളതാണ്. കൗൺസിലർമാരുടെ യോഗവും ചേർന്നിട്ടുള്ളതാണ്. ഇതെല്ലാം അറിയാവുന്ന UDF കൗൺസിലർമാർ ഉൾപ്പെടെ സമരത്തിൽ പങ്ക് ചേർന്നത് രാഷ്ട്രിയ നാടകമാണ്. നവകേരള ബഹുജന സദസ്സ് നടത്തുന്നതോടന ബന്ധിച്ച് സ്റ്റേഡിയത്തിന് യാതൊരു കേടുപാടുകൾ സംഭവിക്കുകയില്ലയെന്ന് ഉറപ്പ് വരുത്തുന്നതിനായി നഗരസഭയും പൊതുമരാമത്ത് വകുപ്പും എല്ലാ മുൻകരുതലുകളും എടുക്കമെന്നും യാതൊരു ആശങ്കയുടെ ആവശ്യമില്ലന്നും ചെയർപേഴ്സൺ അറിയിച്ചു.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




   




Post a Comment

0 Comments