Latest News
Loading...

നവകേരള സദസ്സ് പാലായിൽ ഒരുക്കങ്ങൾ ആരംഭിച്ചു.





പാലാ: മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ മന്ത്രിസഭ ഒന്നാകെ പങ്കെടുക്കുന്ന നവകേരള സദസിൻ്റെ പാലാ നിയോജക മണ്ഡലം അവലോകന യോഗം ചേർന്ന് ഒരുക്കങ്ങൾ ആരംഭിച്ചു.
ബൂത്തുതലത്തിൽ ഭവന സന്ദർശനവും എല്ലാ വീടുകളെയും ഉൾപ്പെടുത്തി വീട്ടുമുററ സദസ്സും ഡിസം. 5 നകം പൂർത്തിയാക്കും.
ഇതോടനുബന്ധിച്ച് പ്രാദേശിക തലത്തിൽ വികസന ചർച്ചകളും നടത്തും. പഞ്ചായത്ത്തല സംഘാടക സമിതി ഇതിന് നേതൃത്വം നൽകും.
ഡിസം 11 ന് വിപുലമായ വിളമ്പര ജാഥ പാലാ ടൗണിൽ സംഘടിപ്പിക്കും. 



എല്ലാ പഞ്ചായത്തുകളിലും പ്രത്യേകം വിളമ്പര ജാഥകളും നടത്തും.
ബൂത്തു തലത്തിലുള്ള സംഘാടക സമിതിയ്ക്ക് ചെയർമാൻമാരെയും കൺവീനർമാരെയും ചുമതലപ്പെടുത്തി.
നവകേരള സദസിൽ പങ്കെടുക്കുന്നതിലേക്കായി വാഹനസൗകര്യം ഏർപ്പെടുത്തും.
അവലോകന യോഗത്തിൽ നിയോജക മണ്ഡലം സംഘാടക സമിതി അവലോകന യോഗം ചെയർമാൻ തോമസ് ചാഴികാടൻ എം.പി.ഉദ്ഘാടനം ചെയ്തു..ജനറൽ കൺവീനർ പി.ജി..രാജേന്ദ്രബാബു അദ്ധ്യക്ഷത വഹിച്ചു. നഗരസഭാ ചെയർപേഴ്സൺ ജോസിൻ ബിനോ, ളാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് റാണി ജോസ്, ലാലിച്ചൻ ജോർജ്, ബാബു കെ.ജോർജ്, ഡി.വൈ.എസ്.പി.എ. ജെ .തോമസ്,
മുനിസിപ്പൽ കൗൺസിലർമാർ, പഞ്ചായത്ത് പ്രസിഡണ്ടുമാർ, ജനപ്രതിനിധികൾ, വിവിധ വകുപ്പ് മേധാവികൾ, ജീവനക്കാർ എന്നിവരും യോഗത്തിൽ പങ്കെടുത്തു.
ഡിസം 12 നാണ് പാലായിൽ നവകേരള സദസ്സ് നടക്കുന്നത്.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




   




Post a Comment

0 Comments