കാവുംകണ്ടം: ചെറുപുഷ്പ മിഷൻലീഗ് കാവുംകണ്ടം ശാഖയുടെ ആഭിമുഖ്യത്തിൽ മതാ ധ്യാപക ദിനത്തോടനുബന്ധിച്ച് വിശ്വാസപരിശീലകരായ അധ്യാപകർക്ക് സൺഡേ സ്കൂൾ കുട്ടികൾ ഗുരുവന്ദനം നേർന്നു. വിശ്വാസ പരിശീലകരുടെ മധ്യസ്ഥനായ വിശുദ്ധ ചാൾസ് ബൊറോമി യായുടെ തിരുനാളിനോടനുബന്ധിച്ചാണ് മതാധ്യാപകർക്ക് ആദരവ് നേർന്നത്. ലിയോ വട്ടക്കാട്ട് അധ്യക്ഷത വഹിച്ച മീറ്റിംഗിൽ ബിനീറ്റ ജോസ് ഞള്ളായിൽ ആ മൂഖ പ്രഭാഷണം നടത്തി .
ഫാ സ്കറിയ വേകത്താനം മുഖ്യപ്രഭാഷണം നടത്തി. ആയോണ സുബി പുളിക്കൽ അധ്യാപകദിന സന്ദേശം നൽകി. ജിയാ മോൾ ജിജോ കൂറ്റക്കാവിൽ മതാധ്യാപകർക്കുവേണ്ടി ക്വിസ് മത്സരം നടത്തി .സൺഡേ സ്കൂളിലെ എല്ലാ മതാധ്യാപകർക്ക് വിദ്യാർത്ഥികൾ ആശംസകൾ നേർന്ന് ഉപഹാരം സമ്മാനിച്ചു. ഹെഡ്മാസ്റ്റർ ജോജോ പടിഞ്ഞാറയിൽ , ഡെന്നി കൂനാനിക്കൽ ,സിമി ഷിജു കട്ടക്കയം, സിസ്റ്റർ സൗമ്യാ ജോസ് വട്ടങ്കിയിൽ തുടങ്ങിയവർ പ്രസംഗിച്ചു. ബ്ളൂ ഹൗസിന്റെ നേതൃത്വത്തിൽ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. ജൂഡ് ആണ്ടുക്കുടിയിൽ, ബിജോൺ ഞള്ളായിൽ,ദിയാ ഡേവീസ് കല്ലറയ്ക്കൽ, എമി ഡെന്നി കൂനാനിക്കൽ , റോഹൻ മാത്യൂസ് തോട്ടാക്കുന്നേൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments