കോട്ടയം : ഏഴു വർഷമായി കേരളം ഭരിച്ചു മുടിച്ചുകൊണ്ട് കടകെണിയിലും പട്ടിണിയിലുമാക്കിയ സംസ്ഥാന സർക്കാർ കേരളീയത്തിന്റെ പേരിൽ കോടികൾ ചിലവഴിച്ച് ആർഭാടം നടത്തുകയാണെന്ന് കേരളാ കോൺഗ്രസ്സ് ചെയർമാൻ പി ജെ ജോസഫ് എം എൽ എ ആരോപിച്ചു.
കേന്ദ്രം ഭരിക്കുന്ന ബി ജെ പിയുടെ നേതൃത്വത്തിലുള്ള ഗവൺമെന്റും, സംസ്ഥാനം ഭരിക്കുന്ന എൽഡിഎഫ് സർക്കാരും അഴിമതിയും ധൂർത്തും വിലക്കയറ്റവും സൃഷ്ടിക്കാൻ മത്സരിക്കുകയാണെന്നും ദുരിതത്തിലായ കർഷകരെ രക്ഷിക്കുന്നതിനു പകരം ദ്രോഹിക്കുകയാണെന്നും അദ്ദേഹം കൂട്ടി ചേത്തു. രണ്ടു ദിവസമായി പാലായിൽ നടന്നുവന്ന കേരളാ കോൺഗ്രസ്സ് ജില്ലാ ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പി ജെ ജോസ്ഫ്.
ക്യാമ്പോട് കൂടി പാർലമെൻറ് തിരഞ്ഞെടുപ്പിന് കേരള കോൺഗ്രസ് സജ്ജമായിരിക്കുകയാണന്നും ജോസഫ് കൂട്ടിച്ചേർത്തു.
വിവധപ്രമേയങ്ങൾ ക്യമ്പിൽ അവതരിപ്പിച്ചു. പ്രധാനമായും കേരള കോൺഗ്രസിന്റെ സിറ്റിങ്ങ് സീറ്റായ ആയ കോട്ടയം പാർലമെൻറ് മണ്ഡലത്തിൽ കേരള കോൺഗ്രസ് സ്ഥാനാർത്ഥിമ ത്സരിക്കുന്നതിന് വേണ്ട നടപടികൾ യുഡിഎഫ് സംസ്ഥാന ഘടകവുമായി ചർച്ച ചെയ്ത് തീരുമാനമെടുക്കാൻ പ്രമേയത്തിലൂടെ ക്യാമ്പ് പാർട്ടി സംസ്ഥാന നേതൃത്വത്തോട് ആവശ്യപ്പെട്ടു.
ഡോക്ടർ ജോബിൻ എസ് കൊട്ടാരം നയിക്കുന്ന ലീഡർഷിപ്പ് ട്രെയിനിങ്ങും നടന്നു .
വൈകിട്ട് 5 പി എമ്മിന് ക്യാമ്പ് സമാപിച്ചു.
കേരളാ കോൺഗ്രസ്സ് ജില്ലാ പ്രസിഡന്റ് സജി മഞ്ഞ കടമ്പിൽ അദ്ധ്യക്ഷത വഹിച്ചു.വർക്കിംഗ് ചെയർമാൻ പി സി തോമസ് മുഖ്യ പ്രസംഗം നടത്തി.
എക്സിക്യൂട്ടിവ് ചെയർമാൻ മോൻസ് ജോസഫ് , എം എൽ എ, സെക്രട്ടറി ജനറൽ ജോയി എബ്രാഹം. ഡെപ്യൂട്ടി ചെയർമാൻമാരായ ഫ്രാൻസീസ് ജോർജ്ജ് . തോമസ് ഉണ്ണ്യാടൻ, വൈസ് ചെയർമാൻ വക്കച്ചൻ മറ്റത്തിൽ, അഡൈസർ തോമസ് കണ്ണന്തറ, അപു ജോൺ ജോസഫ്,ജില്ലാ ജനറൽ സെക്രട്ടറി ജയിസൺ ജോസഫ്, വി ജെ ലാലി, പ്രിൻസ് ലൂക്കോസ്, മാഞ്ഞുർ മോഹൻ കുമാർ, മാത്തുക്കുട്ടി പ്ലാത്താനം, പോൾസൺ ജോസഫ്, ജോർജ്ജ് പുളിങ്കാട്, മജു പുളിക്കൽ, ഏലിയാസ് സഖറിയ, സി ഡി വത്സപ്പൻ, പി സി മാത്യു, തോമസ് കുന്നപള്ളി, സാബു പ്ലാത്തോട്ടം, തോമസ് ഉഴുന്നാലിൽ, മറിയാമ്മ ജോസഫ്, മേഴ്സി ജോൺ,
അജിത് മുതിരമല, ചെറിയാൻ ചാക്കോ, ജില്ലാ പഞ്ചായത്തംഗം റോസമ്മ സോണി, കെ സി വിൻസെന്റ്, ബിനു ചെങ്ങളം, സിവി തോമസ്കുട്ടി, ബേബി തുപ്പലഞ്ഞിയിൽ, പ്രസാദ് ഉരുളികുന്നം, ഷിജു പാറയിടുക്കിൽ, തങ്കമ്മവർഗ്ഗീസ്സ്, ജോസ് ജയിംസ്, നോയൽ ലൂക്ക്, എ ജെ സാബു, വി കെ സന്തോഷ് തുടങ്ങിയവർ പ്രസംഗിച്ചു.
നവംബർ 30ന് വിപുലമായ നിയോജകമണ്ഡലം കൺവെൻഷനുകളും, ഡിസംബർ 15ന് മുമ്പ് മണ്ഡലം കൺവെൻഷനുകളും, ഡിസംബർ 31ന് മുൻപ് ബൂത്ത് കമ്മിറ്റികൾ പുനസംഘടിപ്പിക്കാനും ക്യാമ്പിൽ തീരുമാനമെടുത്തു.
ജനുവരിയിൽ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കർഷക പ്രക്ഷോഭം സംഘടിപ്പിക്കുവാനും ക്യാമ്പ് തീരുമാനിച്ചു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments