Latest News
Loading...

മുത്തോലി കൊടുങ്ങൂർ റോഡിൽ വെള്ളക്കെട്ട് രൂക്ഷം




പാലാ മുത്തോലി കൊടുങ്ങൂർ റോഡിൽ ബ്രില്യന്റ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ മുൻവശത്തു വെള്ളക്കെട്ട് രൂക്ഷം. മുമ്പ് വെള്ളക്കെട്ട് ഉണ്ടായിരുന്ന ഭാഗത്ത്‌ ടൈൽ ഇട്ട് വെള്ളക്കെട്ടിന് പരിഹാരം ഉണ്ടാക്കിയിരുന്നു. എന്നാൽ ഇപ്പോൾ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഭാഗത്തായി വെള്ളക്കെട്ട് രൂക്ഷമായ. അശാസ്ത്രിയമായ ഓടനിർമ്മാണമാണ് വെള്ളക്കെട്ടിന് കാരണമാകുന്നത്. 

വെള്ളം ശരിയായ രീതിയിൽ ഒഴുക്കി വിടാൻ  കഴിയുന്നില്ല. വെള്ളക്കെട്ട് മൂലം വലിയ ഗതാഗത കുരുക്ക് ഉണ്ടായി. ബ്രില്ലിയന്റിലെ നൂറുകണക്കിന് കുട്ടികൾ കടന്നുപോകുന്ന വഴിയാണ്. വാഹനങ്ങൾ വെള്ളത്തിലൂടെ പോകുമ്പോൾ കുട്ടികളുടെ ദേഹത്തു വെള്ളം തെറിച്ചു വീഴുന്നു. വഴിയാത്രക്കാർക്കും ഇതു വഴി യാത്ര ദുഷ്കരമാകുന്നുണ്ട്.

 അധികൃതർ ഓടനിർമ്മാണത്തിൽ കാണിക്കുന്ന അലംഭാവം ഏറെ പ്രതിഷേധത്തിന് കാരണമാകുന്നുണ്ട്.  ഇതുമായി ബന്ധപ്പെട്ട് പഞ്ചായത്ത് കമ്മിറ്റി കൂടുകയും അധികൃതർക്ക് നൽകുകയും ചെയ്തതിനെ തുടർന്നാണ് ടൈൽ വിരിക്കൽ നടത്തിയത് എന്ന് മുത്തോലി പഞ്ചായത്ത് പ്രസിഡൻറ് രഞ്ജിത്ത് പറഞ്ഞു. ഓടകൾ കയ്യേറുന്നതും വെള്ളക്കെട്ടിന് കാരണമാകുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി.



 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




   




Post a Comment

0 Comments