Latest News
Loading...

വലവൂർ ഗവൺമെൻറ് യുപി സ്കൂളിൽ ലാപ്ടോപ്പുകളുടെ വിതരണ ഉദ്ഘാടനം



വലവൂർ ഗവൺമെൻറ് യുപി സ്കൂളിൽ എംപി ഫണ്ടിൽ നിന്ന് അനുവദിച്ച നാല് ലാപ്ടോപ്പുകളുടെ വിതരണ ഉദ്ഘാടനം തോമസ് ചാഴികാടൻ എംപി നിർവഹിച്ചു. എല്ലാ കുട്ടികളും ദിവസവും കമ്പ്യൂട്ടർ പരിജ്ഞാനം നേടുന്നതിന് പരിശ്രമിക്കണമെന്ന് തോമസ് ചാഴികാടൻ എംപി കുട്ടികളോട് പറഞ്ഞു.

 അടുത്ത തവണ എം പിയായി ജയിച്ചു വരുമ്പോൾ സ്കൂളിൻറെ സമഗ്രമായ വികസനത്തിനുള്ള ഫണ്ട് അനുവദിക്കണമെന്ന് മുഖ്യപ്രഭാഷണം നടത്തിയ കരൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ബെന്നി മുണ്ടത്താനം തോമസ് ചാഴികാടനോട് നർമ്മരൂപേണ അഭ്യർത്ഥിക്കുകയും എം പി അത് അംഗീകരിക്കുകയും ചെയ്തു.

കരൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ബെന്നി മുണ്ടത്താനത്തിന്റെ പ്രത്യേക താല്പര്യപ്രകാരമാണ് നാല് ലാപ്ടോപ്പുകളും സ്കൂളിലേക്കുള്ള മൺപാത ടാർ ചെയ്യാനുള്ള ഫണ്ടും അനുവദിച്ചതെന്ന് പിടിഎ പ്രസിഡണ്ട് റെജി എം ആർ അധ്യക്ഷത വഹിച്ച യോഗത്തിന് സ്വാഗതം ആശംസിച്ചുകൊണ്ട് സ്കൂൾ ഹെഡ്മാസ്റ്റർ രാജേഷ് എൻ വൈ പറഞ്ഞു. എസ് എം സി ചെയർമാൻ കെ എസ് രാമചന്ദ്രന്റെ കവിതാലാപനം ചടങ്ങിന് മാറ്റ് കൂട്ടി. പിടിഎ വൈസ് പ്രസിഡൻറ് ബിന്നി ജോസഫ് , എം പി ടി എ പ്രസിഡൻറ് രജി സുനിൽ എന്നിവർ സംസാരിച്ചു.




 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




   




Post a Comment

0 Comments