പാലാ: നോട്ട് നിരോധനം മുതൽ കേരളത്തിലെ സഹകരണ സ്ഥാപനങ്ങളെ ദുർബലപ്പെടുത്താൻ ഉള്ള കേന്ദ്ര സർക്കാരിന്റെ നടപടികൾ അവസാനിപ്പിക്കണമെന്നും സഹകരണ സ്ഥാപനങ്ങൾക്ക് ഇൻകംടാക്സ് ചുമത്തുന്ന നടപടികളും കേരള ബാങ്ക് രൂപീകരിച്ചപ്പോൾ മുതലുള്ള ഇടപെടലുകളും സുപ്രീംകോടതിയെ സമീപിച്ചാണ് കേരളത്തിലെ സഹകരണ പ്രസ്ഥാനങ്ങൾ നേരിട്ടതെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോൾ ഇ .ഡി യെ ഉപയോഗിച്ചു കള്ള കഥകൾ ഉണ്ടാക്കി സഹകരണ ബാങ്കുകളെ . നശിപ്പിക്കുവാൻ ശ്രമിക്കുകയാണ്. 2.50 ലക്ഷം കോടി നിക്ഷേപം ലക്ഷ്യമാക്കിയുള്ള ശ്രമങ്ങൾ കേരളത്തിലെ ജനങ്ങൾ തിരിച്ചറിഞ്ഞു കഴിഞ്ഞുവെന്നും എൽഡിഎഫ് ജില്ല കൺവീനർ പ്രൊഫ. ലോപ്പസ് മാത്യു പറഞ്ഞു.
വലവൂർ സഹകരണ ബാങ്ക് തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ലോപ്പസ് മാത്യു. എസ് ബി ഐ ഉൾപ്പെടെ നാഷണലൈസഡ് ബാങ്കുകളും കൊമേഴ്സ്യൽ ബാങ്കുകളും ന്യൂജനറേഷൻ ബാങ്കുകളിലെയും വായ്പ കുടിശ്ശിക കിട്ടാക്കടം എന്ന പേരിൽ 25 ലക്ഷം കോടിയാണ് കേന്ദ്രസർക്കാർ എഴുതിത്തള്ളിയത്. എന്നാൽ സഹകരണ മേഖലയിൽ എഴുതി തള്ളൽ ഇല്ല.കൃത്യമായ നടപടികളിലൂടെ കുടിശ്ശിക പിരിക്കുകയാണ് ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു.
യോഗത്തിൽ ജിൻസ് ദേവസ്യാ അദ്ധ്യക്ഷത വഹിച്ചു.
ലാലിച്ചൻ ജോർജ്, ടോബിൻ.കെ.അലക്സ്,പി.കെ.ഷാജകുമാർ, ഫിലിപ്പ് കുഴികുളം, ഡോമിനിക് തോമസ്, ബൈജു ജോൺ, കുഞ്ഞുമോൻ മാടപ്പാട്ട് എന്നിവർ പ്രസംഗിച്ചു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments