തിടനാട് വി.എച്ച് എസ് സ്കൂളിൽ നടന്ന ഈ രാറ്റുപേട്ട ഉപജില്ലാ ശാസ്ത്രോത്സവത്തിൽ മുസ്‌ലീം ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ വീണ്ടും ഓവറോൾ ചാമ്പ്യൻഷിപ്പ് നിലനിർത്തി. ഐ ടി, സയൻസ്, സോഷ്യൽ സയൻസ്, ഗണിതം, പ്രവ്യത്തി പരിചയം എന്നിവയിലെ വിവിധ മൽസരങ്ങളിൽ സ്കൂൾ ബഹുദൂരം മുന്നിലെത്തി. ഈ ഇനങ്ങളിലായി 118 എ ഗ്രേഡും 7, ബി ഗ്രേഡും , 4 സി ഗ്രേഡും ലഭിച്ചു. ഇവയിൽ 98 കുട്ടികൾ .അടുത്ത ലെവൽ മൽസരത്തിൽ പങ്കെടുക്കാൻ അർഹത നേടി.
ഹൈസ്ക്കൂൾ ഹയർ സെക്കന്ററി സെക്‌ഷനുകളിൽ എല്ലാ വിഭാഗത്തിലും സ്കൂളിനാണ് ചാമ്പ്യൻഷിപ്പ് യു പി വിഭാഗത്തിൽ സയൻസ്, ഐ.ടി എന്നിവയിൽ ഓവറോളും ഗണിതം, പ്രവ്യത്തി പരിചയം എന്നിവയിൽ റണ്ണറപ്പുമാണ്. മറ്റ് സ്കൂളുകളിൽ നിന്നും ഏറെ മുന്നിലായി 1017 പോയിന്റ് കരസ്ഥമാക്കിയാണ് മേള ഓവറോൾ ചാമ്പ്യൻഷിപ്പ് സ്കൂൾ നിലനിർത്തിയത്. വിജയികളെയും അവരെ പ്രാപ്തരാക്കിയ പരിശീലകരായ അധ്യാപകരെയും സ്കൂൾ പി. ടി.എ , എസ്.എം സി കമ്മിറ്റികൾ അഭിനന്ദിച്ചു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments