പാലാ സെൻറ് തോമസ് കോളജ്, കൊമേഴ്സസ് ഡിപ്പാർട്ട്മെൻറ് സംഘടിപ്പിക്കുന്ന അഖിലേന്ത്യ കൊമേഴ്സസ് ആൻഡ് മാനേജ്മെൻറ് ഫെസ്റ്റ് കോം അരീനയുടെ പതിനഞ്ചാമത് എഡിഷൻ തുടക്കമായി.
2023 ഒക്ടോബർ 26, 27, 28 തീയതികളിൽ നടത്തപ്പെടും. ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്കായി 3 മത്സരങ്ങളും കോളേജ് വിദ്യാർത്ഥികൾക്കായി 10 മത്സരങ്ങളും നടത്തും.കോളേജ് മാനേജർ മോൺസിഞ്ഞോർ Dr. ജോസഫ് തടത്തിൽ പ്രോഗ്രാം ഉദ്ഘാടനം ചെയ്തു.
ബിസിനസ് ക്വിസ്, ബെസ്റ്റ് മാനേജ്മെന്റ് ടീം, ബിസിനസ് പ്ലാൻ പ്രസന്റേഷൻ, ഐപിഎൽ ഓക്ഷൻ, സ്റ്റോക്ക് ഗെയിം, ചെസ്സ്, ഫോട്ടോഗ്രാഫി, ത്രീസ് ഫുട്ബോൾ, ഗ്രൂപ്പ് ഡാൻസ്, ടിം ഗെയിംസ് തുടങ്ങിയ വിവിധ മത്സരങ്ങളിൽ വിദ്യാർഥികൾ മാറ്റുരക്കും. ഡെറിക് ജോൺസ് എക്സോസ്, ജി.ടെക്, ഐആർഎസ് ഗ്രൂപ്പ്, ട്രിനിറ്റി അക്കാദമി, ക്യാൻ അപ്രൂവ് തുടങ്ങിയ വ്യവസായ ഗ്രൂപ്കളുടെയും അലുമ്നിയുടെയും സഹകരണത്തോടെയാണ് ഈ വേദികൾ ഒരുക്കിയിരിക്കുന്നത്.
വിജയികൾക്ക് പതിമൂവായിരം രൂപ സമ്മാനമായി നൽകും.
കോളേജ് പ്രിൻസിപ്പൽ ജെയിംസ് ജോൺ , മംഗലത്ത് യോഗത്തിൽ അധ്യക്ഷത വഹിച്ചു. മത്സര ദിവസങ്ങളിൽ ജോസ് കെ മാണി എം. പി. :മിസ് സൗത്ത് ഇന്ത്യ 2023 ഹർഷ ശ്രീകാന്ത് എന്നിവർ വിശിഷ്ടാതിഥികൾ ആകും. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന മത്സരങ്ങൾക്ക് സ്പോട് രെജിസ്ട്രേഷന് സൗകര്യം ഉണ്ടായിരിക്കുന്നതാണ്. സെൻറ് തോമസ് കോളജ് കൊമേഴ്സസ് ഡിപ്പാർട്ട്മെന്റ് വിഭാഗം മേധാവി ബോബി സൈമൺ പരിപാടിക്ക് നേതൃത്വം നൽകി
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments