Latest News
Loading...

എൽ.പി ക്ലാസുകളിലെ പ്രസംഗ പരിശീലനം കാലഘട്ടത്തിൻ്റെ അനിവാര്യത: തോമസ് ചാഴികാടൻ എം.പി



പാലാ: പ്രസംഗ പരിശീലനം എൽ. ക്ലാസുകളിൽ തന്നെ ആരംഭിക്കുന്നത് കുട്ടികളിൽ നേതൃത്വ ഗുണം വർദ്ധിപ്പിക്കുമെന്നും ആയതിനാൽ അത് കാലഘട്ടത്തിൻ്റെ അനിവാര്യതയാണെന്നും തോമസ് ചാഴികാടൻ എം.പി അഭിപ്രായപ്പെട്ടു.പാലാ സെൻ്റ് മേരീസ് എൽ.പി.സ്കൂളിൽ നടന്ന അഖില കേരള പ്രസംഗ മത്സരത്തിൻ്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.പാലാ രൂപതാ കോർപ്പറേറ്റ് എജ്യൂക്കേഷണൽ ഏജൻസി സെക്രട്ടറി റവ.ഫാ.ബർക്കുമാൻ സ് കുന്നുംപുറം അധ്യക്ഷത വഹിച്ചു. ളാലം പഴയ പള്ളി വികാരി റവ.ഫാ ജോസഫ് തടത്തിൽ, പ്രൊവിൻഷ്യൽ കൗൺസിലർ  സി. റിൻസി എഫ്.സി.സി, മുനിസിപ്പൽ ചെയർപേഴ്സൺ ശ്രീമതി ജോസിൻ ബിനോ, ഹെഡ്മിസ്ട്രസ് സി.ലിൻസി ചീരാംകുഴി, പി.റ്റി.എ പ്രസിഡൻ്റ് ശ്രീ.ജോഷിബ ജയിംസ്, മിസ്. ത്രേസ്യാമ്മ തോമസ്, ശ്രീ. ലിജോ ആനിത്തോട്ടം, സി. ഡോണാ എഫ്.സി.സി. എന്നിവർ പ്രസംഗിച്ചു.





         പ്രസംഗ മത്സരത്തിൽ എ വിഭാഗത്തിൽ നിദിയ അന്ന രാജീവ് (സെൻ്റ് തോമസ് ടി.ടി.ഐ പാലാ), ജേക്കബ് ജിജോ (ലിറ്റിൽ ഫ്ളവർ എൽ .പി .സ്കൂൾ മുണ്ടാങ്കൽ), ജെറോം ജോസ് (സെൻ്റ് ജോസഫ് യു.പി.എസ് വെള്ളിലാപ്പള്ളി) എന്നിവർ ആദ്യ മൂന്ന് സ്ഥാനങ്ങൾ നേടി.


     ബി വിഭാഗത്തിൽ ജിയാ ന മേരി മെൽബി (എസ്.എച്ച്.എൽ.പി.രാ മപുരം), ജെറിൻ സെബാസ്റ്ററ്യൻ (എസ്.എൽ.റ്റി.എൽ പി. ഭരണങ്ങാനം), ആൽഫ്രഡ് സണ്ണി (സെൻ്റ് .മാത്യൂസ് എൽ.പി അന്ത്യാ ളം എന്നിവർ ആദ്യ മൂന്ന് സ്ഥാനങ്ങൾ നേടി. 


    സി വിഭാഗത്തിൽ ഓമൻഷി എസ് (സെൻറ് മേരീസ് എൽ .പി .തീക്കോയി), ജേക്കബ് നോയൽ (എസ്.എൽ.റ്റി.എൽ പി ഭരണങ്ങാനം ), അഭിയ അന്ന ബെന്നി (കൊച്ചു കൊട്ടാരം എൽ .പി) എന്നിവർ ആദ്യ മൂന്ന് സ്ഥാനങ്ങൾ നേടി.


  ഡി വിഭാഗത്തിൽ നോമൽ ജോയി (സെൻ്റ്.മേരീസ് എൽ.പി തീക്കോയി), ആൻേറാ സജി (ഹോളികോസ് എച്ച്.എസ്.എസ് ചേർപ്പുങ്കൽ, ഏബൽ ജേക്കബ് (സെൻ്റ് അഗസ്റ്റിൻസ് എൽ.പി പ്രവിത്താനം) എന്നിവർ ആദ്യ മൂന്ന് സ്ഥാനങ്ങൾ നേടി.വിജയികൾക്ക് ഒന്നാം സമ്മാനമായി 5001 രൂപയും, രണ്ടാം സമ്മാനമായി 2501 രൂപയും, മൂന്നാം സമ്മാനമായി 1001 രൂപയും നൽകി


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




   




Post a Comment

0 Comments