Latest News
Loading...

എസ് എം വൈ എം - കെ സി വൈ എം പാലാ രൂപതയുടെ യുവജനദിനാഘോഷം



 എസ് എം വൈ എം - കെ സി വൈ എം പാലാ രൂപതയുടെ യുവജനദിനാഘോഷം കോതനല്ലൂർ ഫൊറോനയിലെ കളത്തൂർ യൂണിറ്റിൽ വച്ച് നടത്തപ്പെട്ടു. പതാക ഉയർത്തലിനും  വിശുദ്ധ കുർബാനയ്ക്കും ശേഷം കളത്തൂർ സെന്റ് മേരീസ് പള്ളി ഓഡിറ്റോറിയത്തിൽ വച്ച് ഒരു വർഷത്തെ രൂപതാ, ഫൊറോനാ, യൂണിറ്റ്, പ്രവർത്തനങ്ങൾ വിലയിരുത്തി ചർച്ചകൾ നടന്നു. തുടർന്നു നടന്ന പൊതു സമ്മേളനത്തിൽ  രൂപത പ്രസിഡന്റ് ശ്രീ. തോമസ് ബാബു അധ്യക്ഷത വഹിച്ചു.




പാലാ രൂപത ഡയറക്ടർ ഫാ. മാണി കൊഴുപ്പൻകുറ്റി ആമുഖപ്രഭാഷണം നടത്തുകയും, കെ സി വൈ എം മുൻ സംസ്ഥാന ഡയറക്ടറും പാലാ രൂപത മുൻ എസ് എം വൈ എം ഡയറക്ടറുമായിരുന്ന ഡോ. റവ.ഫാ. ജോസ് കോട്ടയിൽ ഉദ്ഘാടന കർമ്മം നിർവഹിച്ചു. ചരിത്രത്തിൽ ഈശോയെ പോലെ പ്രചോദനം നൽകുന്ന വ്യക്തിത്വമായിരുന്നു വിശുദ്ധ. ജോൺപോൾ  രണ്ടാമൻ മാർപാപ്പയെന്ന് അദ്ദേഹം പറഞ്ഞു. 


 കളത്തൂർ യൂണിറ്റ് ഡയറക്ടർ  ഫാ. ആന്റണി ഞരളക്കാട്ട് ആശംസകൾ നേർന്നു. രൂപതാ ജനറൽ സെക്രട്ടറി
 ടോണി കവിയിൽ സ്വാഗതം ആശംസിച്ചു. വൈസ് പ്രസിഡന്റ് സെഞ്ചു ജേക്കബ്, ജോയിന്റ് ആനിമേറ്റർ സി. മേരിലിറ്റ് FCC, ഡെപ്യുട്ടി. പ്രസിഡന്റ് ഡോൺ ജോസഫ് , സെക്രട്ടറി ആൽഫി ഫ്രാൻസിസ്, ജോയിന്റ് സെക്രട്ടറി മെർലിൻ സാബു, കെ സി വൈ എം സ്റ്റേറ്റ് സിൻഡിക്കേറ്റ് ജിയോ റോയി, ട്രഷറർ എബി നൈജിൽ, സിൻഡിക്കേറ്റ് കൗൺസിലർമാരായ മഞ്ജു, ജിസ്സ്, സച്ചിൻ, റെമിൻ, അഭിജിത്ത് , റീജന്റ്  ബ്രദർ ജോർജ് പൊട്ടനാനിയിൽ  ഫൊറോന വൈസ് പ്രസിഡന്റ് നവ്യാ, ജനറൽ സെക്രട്ടറി അനറ്റ്, കളത്തൂർ എ യൂണിറ്റ് പ്രസിഡന്റ് റിച്ചു തുടങ്ങിയവർ യുവജനദിന ആഘോഷത്തിന്  നേതൃത്വം നൽകി. 

വിവിധ യൂണിറ്റുകളിൽ നിന്നുള്ള യുവജനങ്ങൾ കലാപരിപാടികൾ അവതരിപ്പിച്ചു. രൂപത കലോത്സവത്തിൽ      കുറവിലങ്ങാട് , അരുവിത്തുറ ,  തുടങ്ങനാട്  ഫൊറോനകൾ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.  എ, ബി, സി, ഡി കാറ്റഗറിയിൽ വിജയികളായ  യൂണിറ്റുകൾക്കുo ട്രോഫികൾ  നൽകപ്പെട്ടു.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




   




Post a Comment

0 Comments