ഗ്രാമീണ മേഖലയുടെ വികസനത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് നിർണായകമായ സ്ഥാനമാണ് ഉള്ളതെന്ന് ജോസ് കെ മാണി എം.പി. ജില്ലാ പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി പ്രവിത്താനം പള്ളി ജംഗ്ഷനിൽ സ്ഥാപിച്ച ട്രാൻസ്ഫോർമറിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. 15 ലക്ഷം രൂപ ഉപയോഗിച്ചാണ് പുതിയ ട്രാൻസ്ഫോർമറും രണ്ടര കിലോമീറ്റർ വിതരണ ലൈനുകളും സ്ഥാപിച്ചത് .ജനകീയ ആസൂത്രണ പ്രക്രിയയിലൂടെ ഗ്രാമപ്രദേശങ്ങൾക്ക് വലിയ മാറ്റം സംഭവിച്ചതായും ജോസ് കെ മാണി എം.പി. പറഞ്ഞു.
ഭരണങ്ങാനം പഞ്ചായത്തിലെ പ്രവിത്താനം വാർഡിലെയും ,കരൂർ പഞ്ചായത്തിലെ അന്തീനാട് വാർഡിലെയും നിരവധി കുടുംബങ്ങൾക്ക് ഇതിൻറെ പ്രയോജനം ലഭിക്കും. വൈകുന്നേരങ്ങളിലെ വോൾട്ടേജ് ക്ഷേമത്തിന് ഇതുമൂലം ശാശ്വത പരിഹാരമാവും .ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ യോഗത്തിൽ അധ്യക്ഷത വഹിച്ചു. മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് നിർമല ജിമ്മി മുഖ്യപ്രഭാഷണം നടത്തി
.ഫാ.ജോസഫ് കുറുപ്പശ്ശേരിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് റാണി ജോസ് വൈസ് പ്രസിഡൻറ് ആനന്ദ് ചെറുവള്ളി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ലിസമ്മ ബോസ് പഞ്ചായത്ത് മെമ്പർമാരായ ജെസ്സി ജോസ് ,സ്മിത ഗോപാലകൃഷ്ണൻ , ജോസുകുട്ടി അമ്പലമറ്റം ,ജിമ്മിച്ചൻ ചന്ദ്രൻ കുന്നേൽ, കുരിയാച്ചൻ പ്ലാത്തോട്ടം ,ഔസേപ്പച്ചൻ വാളിപ്ലാക്കൽ, എ .ടി ജോസഫ് അയ്മനം ,മാത്യു തറപ്പേൽ , ഷാജി അരീക്കൽ ,ബേബി തറപ്പേൽ , കുഞ്ഞുമോൻ മാടപ്പാട്ട്, റോമി തറപ്പേൽ , സിജോ പ്ലാത്തോട്ടം ,തോമസുകുട്ടി വരിക്കയിൽതുടങ്ങിയവർ പ്രസംഗിച്ചു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments