Latest News
Loading...

പാലാ ഉപജില്ലാ ശാസ്ത്രമേളയിൽ പാലാ സെൻ്റ് മേരീസ് എൽ.പി.സ്കൂളിന് ഓവറോൾ കിരീടം



ഭരണങ്ങാനത്ത് വച്ച് ഒക്ടോബർ 19, 20 തീയതികളിൽ നടന്ന പാലാ ഉപജില്ലാ ശാസ്ത്രമേളയിൽ പാലാ സെൻ്റ് മേരീസ് എൽ.പി.സ്കൂളിന് തുടർച്ചയായ രണ്ടാം വർഷവും ഓവറോൾ കിരീടം. ശാസ്ത്രം, ഗണിതം, സാമൂഹ്യ ശാസ്ത്രം, പ്രവൃത്തി പരിചയം എന്നീ നാലു വിഭാഗങ്ങളിലും സ്കൂൾ ഓവറോൾ നേടി.

     ശാസ്ത്ര വിഭാഗത്തിൽ സയൻസ് ചാർട്ടിൽ അപർണ്ണ എ നായർ, ബദ്ര ഷാൻ ലാൽ എന്നിവരും സയൻസ് കളക്ഷൻ വിഭാഗത്തിൽ തനു ആർ, നയനാ ബിൻസ് എന്നിവരും ഫസ്റ്റ് എ ഗ്രേഡ് നേടി.ലഘുപരീക്ഷണത്തിൽ ആമ് വിൻ രാജേഷ്, ഗൗതം ലക്ഷ്മി അഖിൽ എന്നിവർ എ ഗ്രേഡ് നേടി.

     ഗണിത മേളയിൽ ഗണിത പസിൽ വിഭാഗത്തിൽ അൻസൽ റ്റിബിനും, ഗണിത മോഡലിൽ അബിദേവ് പ്രശാന്തും, നമ്പർ ചാർട്ടിൽ കാതറിൻ തോമസും ഫസ്റ്റ് എ ഗ്രേഡ് കരസ്ഥമാക്കി. ജോമട്രിക്കൽ ചാർട്ടിൽ എൽസാ മരിയാ വിൽസണും, ഗണിത ക്ലാസിൽ ഡോൺ അൻ്റോണിയോ സുനിലും എ ഗ്രേഡോടെ  മൂന്നാം സ്ഥാനം നേടി.

   സാമൂഹ്യ ശാസ്ത്രമേളയിൽ  സാമൂഹ്യ ശാസ്ത്ര ക്വിസിൽ സൂര്യഗായത്രി എ യും, മോഡലിൽ ഐറിൻ റോസ് ജെ, നോവ സുനീഷ് എന്നിവരും ഫസ്റ്റ് എ ഗ്രേഡ് നേടി.
     



 പ്രവൃത്തി പരിചയ മേളയിൽ ക്ളേ മോഡലിൽ ദേവനന്ദ പ്രദീപ്, കയർ ഡോർമാറ്റ്  വിഭാഗത്തിൽ ജെറോം രാജേഷ്, പേപ്പർ ക്രാഫ്റ്റിൽ ദിയാ രാജേഷ്, ബുക്ക് ബൈൻ്റിംഗ് വിഭാഗത്തിൽ ഗൗരി മനോജ്, വെയ്സ്റ്റ് മെറ്റീരിയൽ ഉപയോഗിച്ചുള്ള ഉൽപന്ന നിർമ്മാണത്തിൽ ക്രിസ്റ്റീ ഷൈൻ, അഗർബത്തി നിർമ്മാണത്തിൽ ക്രിഷ്ണേന്ദു രാഹുൽ, വോളീബോൾ നെറ്റ് നിർമ്മാണത്തിൽ അപർണ്ണ കെ എസും എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടി. ഫേ ബ്രിക് പെയിൻ്റിംഗിൽ അംബരീഷ് ബി. സെക്കൻ്റ് എ ഗ്രേഡ് നേടി. ത്രെഡ് പാറ്റേണിൽ ജോർജിലിൻ സുനുവും ,ബീഡ്സ് വർക്കിൽ വേദിക ആർ നായരും എ ഗ്രേഡും മൂന്നാം സ്ഥാനവും നേടി.



               അധ്യാപകരും വിദ്യാർത്ഥികളും കൂട്ടായി പ്രയത്നിച്ചതിൻ്റെ ഫലമാണ് വിജയമെന്ന് ഹെഡ്മിസ്ട്രസ് സി.ലിൻസി ജെ.ചീരാംകുഴി പറഞ്ഞു.പ്രവർത്തനങ്ങൾക്ക് ഹെഡ്മിസ്ട്രസ് സി.ലിൻസി, അധ്യാപകരായ  ജെസിയമ്മ തോമസ്, റെജി ജോസഫ്, ബിൻസി സെബാസ്റ്റ്യൻ, സി.ലിജി, സി. ഡോണാ, മാഗി ആൻഡ്രൂസ്, സി.ജെസ് മരിയ, നീനു ബേബി, കാവ്യ മോൾ മാണി, ജോളി മോൾ തോമസ്, സി. മരിയ, ജോയ്സ് മേരി ജോയി, ഹൈമി ബാബു, അനു മെറിൻ, അലൻ ടോംസ് എന്നിവർ നേതൃത്വം നൽകി. വിജയികളെ ഹെഡ്മിസ്ട്രസ് സി.ലിൻസി ജെ.ചീരാംകുഴി, പി.റ്റി.എ പ്രസിഡൻ്റ് ജോഷി ബാ ജയിംസ് എന്നിവർ അഭിനന്ദിച്ചു.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




   




Post a Comment

0 Comments