Latest News
Loading...

പാലാ പോലീസ് സ്റ്റേഷന്‍ അങ്കണത്തില്‍ രക്ത ദാന ക്യാമ്പ്



പോലീസ് സ്മൃതി  വാരാചരണത്തോട്  അനുബന്ധിച്ചു പാലാ പോലീസ് സ്റ്റേഷന്‍  അങ്കണത്തില്‍ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു. പാലാ ഡിവൈഎസ്പി എ.ജെ തോമസ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പാലാ പോലീസ് സ്റ്റേഷന്റെയും ചൂണ്ടച്ചേരി എഞ്ചിനീയറിംഗ് കോളേജിന്റെയും മരിയന്‍ മെഡിക്കല്‍ സെന്ററിന്റെയും സംയുക്ത ആഭിമുഖ്യത്തിലാണ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചത്. പാലാ പോലീസ് സ്റ്റേഷന്‍  എസ്.ഐ  ബിനു വി.എല്‍ യോഗത്തില്‍ അദ്ധ്യക്ഷത  വഹിച്ചു. 




മരിയന്‍ മെഡിക്കല്‍ സെന്ററിലെ ഡോക്ടര്‍ മാമച്ചന്‍ രക്ത ദാന സന്ദേശം നല്‍കി. ജനമൈത്രി ബീറ്റ് ഓഫീസര്‍  സുദേവ് കൃതജ്ഞത രേഖപ്പെടുത്തി. തുടര്‍ന്ന് പോലീസ് സേന അംഗങ്ങളും എഞ്ചിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥികളും രക്തദാനം നടത്തി. സ്മൃതി വാരാചരണത്തിനോട്  അനുബന്ധിച്ച്   പോലീസ് സേന അംഗങ്ങള്‍ക്ക് ആയി ക്വിസ്സ്മല്‍സരവുംനടന്നു.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




   




Post a Comment

0 Comments