എം.പി . തോമസ് ചാഴികാടന്റെ 2022-23 ലെ പ്രാദേശിക വികസന ഫണ്ട് 29 ലക്ഷം രൂപാ ചിലവഴിച്ച് സാമൂഹിക ആരോഗ്യ കേന്ദ്രം പൈകയിൽ സജ്ജീകരിച്ച എക്സ് റേ യൂണിറ്റിന്റെ ഉദ്ഘാടനം തോമസ് ചാഴികാടൻ എം.പി നിർവഹിച്ചു. നമ്മുടെ രാജ്യത്തെ തന്നെ മികച്ച എക് സറെ യൂണിറ്റാണ് ഇവിടെ സ്ഥാപിച്ചിരിക്കുന്നതെന്നും ഈ സേവനം എല്ലാവരും പരമാവതി പ്രയോജനപ്പെടു ത്തണം എന്നും ഉദ്ഘാടന പ്രസംഗത്തിൽ എം.പി അറിയിച്ചു.
പ്രസ്തുത യോഗത്തിൽ പാമ്പാടി ബ്ലോക്ക് പഞ്ചാത്ത് പ്രസിഡന്റ് ശ്രീമതി. മറിയാമ്മ എബ്രഹാം അദ്ധ്യക്ഷത വഹിച്ചു. എലിക്കുളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ഷാജി എസ് മുഖ്യ പ്രഭാക്ഷണം നടത്തി. പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംങ് കമ്മറ്റി ചെയർപേഴ്സൺ ശ്രീമതി ബെറ്റി റോയി മണിയങ്ങാട്ട് സ്വാഗതം ആശംസിച്ചു. മീനച്ചിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. സാജോ പൂവത്താനി, ജില്ലാ പഞ്ചായത്ത് മെംബർ ജോസ്മോൻ മുണ്ടയ്ക്കൽ പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംങ് കമ്മറ്റി ചെയർപേഴ്സൺ ശ്രീമതി. പ്രേമ ബിജു . ബ്ലോക്ക് പഞ്ചായത്ത് മെംബറുമാരായ ശ്രീ. രാധാകൃഷ്ണൻ എം.കെ, ശ്രീമതി. ജോമോൾ മാത്യു . എലിക്കുളം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി. സെൽവി വിൽസൺ, എലിക്കുളം ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംങ് കമ്മറ്റി ചെയർമാൻ ശ്രീ. അഖിൽ അപ്പുക്കുട്ടൻ ഗ്രാമപഞ്ചായത്ത് മെബറുമാരായ ശ്രീമതി. സിനി ജോയി . ശ്രീമതി. ദീപ ശ്രീജേഷ്, രാഷ്ട്രീയ പ്രതിനിധികളായ ശ്രീ. സാജൻ തൊടുകയിൽ , ശ്രീ. ജൂബിച്ചൻ നരിതൂക്കിൽ, ശ്രീ. ടോമി കപ്പലുമാക്കൽ, ശ്രീ. സോണി കെ.സി, ശ്രീ. ദീപുമോൻ വി.എം, ശ്രീ. ജോസഫ് ചെറിയാൻ . ശ്രീ.രാജൻ മാത്യു എച്ച്.എം.സി മെംബർ ശ്രീ.കെ.എം ചാക്കോ കോക്കാട്ട് . എന്നിവർ ആശംസ അറിയിച്ച് സംസാരിച്ചു. മെഡിക്കൽ ഓഫീസർ ഡോ. ജയ്സി എം. കട്ടപ്പുറം കൃതജ്ഞത അർപ്പിച്ചു
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments