പുതു തലമുറയുടെ രൂപികരണത്തിൽ കുടുംബത്തിനും വിശിഷ്യാ മാതാക്കൾക്കുമുള്ള പങ്ക് നിരിച്ചറിഞ്ഞുകൊണ്ട് മാർ ആഗസ്തിനോസ് കോളേജിന്റെ ആഭിമുഖത്തിൽ മാതാക്കളുടെ സംഗമം നടത്തി. സമ്മേളനത്തിൽ കോളേജ് മാനേജർ റവ. ഡോ ജോർജ് വർഗീസ് ഞാറക്കുന്നേൽ അധ്യക്ഷത വഹിച്ചു. കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളേജ് മുൻ പ്രിൻസിപ്പൽ ഡോ. ആൻസി ജോസഫ് ഉദ്ഘാടനം ചെയ്തു
പ്രിൻസിപ്പൽ ഡോ ജോയി ജേക്കബ് , വൈസ് പ്രിൻസിപ്പൽ സിജി ജേക്കബ്, കൗൺസിലർ മേരിക്കുട്ടി അഗസ്റ്റിൻ എന്നിവർ പ്രസംഗിച്ചു. ഡോ. ആൻസി ജോസഫ് മാതാക്കൾക്കുള്ള ക്ലാസ്സിന് നേതൃത്വം നൽകി
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments