മൂന്നിലവ് ഇരുമാപ്ര ഉപ്പിട്പാറ പഞ്ചായത്ത് റോഡ് തകര്‍ന്നിട്ട് നാളുകളേറെ ആകുന്നു. മൂന്നിലവ് പഞ്ചായത്തിനെയും മേലുകാവ് പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന വഴിയാണിത്. ടാറിങ്ങ് കഴിഞ്ഞ് ഒരു രീതിയിലുള്ള അറ്റകുറ്റ പണികളും പഞ്ചായത്ത് ഈ റോഡിനു വേണ്ടി ചെയ്തില്ല എന്ന് നാട്ടുകാര്‍ പറയുന്നു.
കുട്ടികളുടെ സ്‌കൂള്‍ ബസോ ഓട്ടോയോ ഈ വഴി വരുവാന്‍ വളരെ ബുദ്ധിമുട്ടാണെന്ന് രക്ഷകര്‍ത്താക്കള്‍ പറയുന്നു. പല കുടുംബങ്ങളും ഇത് വഴി വരാന്‍ പറ്റാത്തതിനാല്‍ 10 കിലോമീറ്റര്‍ ചുറ്റിവളഞ്ഞാണ് പള്ളിയിലേക്ക് പോകുന്നത്. 4 കിലോമീറ്റര്‍ മാത്രം അകലെയുള്ള സെന്റ് പീറ്റേഴ്‌സ് സിഎസ്‌ഐ ചര്‍ച്ചിലേക്ക് 6 കിലോമീറ്ററോളും ചുറ്റിവളഞാണ് വരുന്നത് എന്നും നാട്ടുകാര്‍ പറയുന്നു.
ഫണ്ട് ഇല്ലെന്നും മഴയാണെന്നുമുള്ള മറുപടികള്‍ കേട്ട് മടുത്തതായി നാട്ടുകാര്‍ പറയുന്നു. നാളെ നാളെ നീള നീളെ ഇങ്ങനെ നീളുന്നു ഇരുമാപ്ര റോഡിന്റെ അറ്റകുറ്റപ്പണികള്‍. കൊടും വളവും ഇറക്കവുമുള്ള ഈ റോഡില്‍ സൈന്‍ ബോര്‍ഡുകളും മറ്റും ഇതുവരെ സ്ഥാപിച്ചിട്ടുമില്ല. നാട്ടുകാര്‍ യാത്ര ചെയ്യുന്ന റോഡുകള്‍ക്ക് പഞ്ചായത്ത് മുന്‍ഗണന കൊടുക്കണമെന്നു നാട്ടുകാര്‍ ആവശ്യപ്പെട്ടു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments